വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, സൗത്ത് ഓസ്‌ട്രേലിയ എന്നിവ അതിര്‍ത്തികള്‍ തുറന്ന് ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് ബിസിനസ് ലീഡര്‍മാര്‍; ഇവിടങ്ങളില്‍ കൊറോണ കുറഞ്ഞതിനാല്‍ അതിര്‍ത്തി തുറന്ന് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, സൗത്ത് ഓസ്‌ട്രേലിയ എന്നിവ അതിര്‍ത്തികള്‍ തുറന്ന് ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് ബിസിനസ് ലീഡര്‍മാര്‍; ഇവിടങ്ങളില്‍ കൊറോണ  കുറഞ്ഞതിനാല്‍ അതിര്‍ത്തി തുറന്ന് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, സൗത്ത് ഓസ്‌ട്രേലിയ എന്നിവ തമ്മിലുള്ള അതിര്‍ത്തി അടവുകള്‍ എത്രയും വേഗം തുറക്കണമെന്നും ബിസിനസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് ബിസിനസ് ലീഡര്‍മാര്‍ രംഗത്തെത്തി. ഈ ആവശ്യം അംഗീകരിച്ച് ഓസ്‌ട്രേലിയയിലെ ഈ രണ്ട് സ്‌റ്റേറ്റുകളും ടെറിട്ടെറിയും അതിര്‍ത്തികള്‍ തുറക്കണമെന്നുള്ള നിര്‍ണായകമായ പ്ലാനാണിവര്‍ നിര്‍ദേശിച്ചിരിക്കുന്നത്.


കൊറോണ ലോക്ക്ഡൗണിന്റെ ഭാഗമായി വൈറസ് വ്യാപനത്തെ തടുത്ത് നിര്‍ത്തുന്നതിനായിരുന്നു ഇവ അതിര്‍ത്തികള്‍ അടച്ച് സഞ്ചാരസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടിരുന്നത്.നിലവില്‍ ഇവിടങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് അതിര്‍ത്തികള്‍ തുറക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.ഇക്കാര്യത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ പിന്തുടര്‍ന്ന് വരുന്ന കര്‍ക്കശമായ നിലപാടില്‍ നിന്നും ഇവ വേറിട്ട് ചിന്തിക്കണമെന്നാണ് ബിസിനസ് ലീഡര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഇവിടങ്ങളില്‍ കൊറോണ വൈറസ് ഭീഷണി കുറഞ്ഞിരിക്കുന്നതിനാല്‍ അതിര്‍ത്തികള്‍ തുറന്ന് ലോക്കല്‍ കമ്മ്യൂണിറ്റികള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കണമെന്നാണ് ഡാര്‍വിന്‍ മേജര്‍ ബിസിനസ് ഗ്രൂപ്പിന്റെ തലവനായ ലാന്‍ ക്യൂ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയിലുളള അതിര്‍ത്തി അടവുകള്‍ ഇല്ലാതാക്കുന്നത് ബിസിനസുകള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. എന്നാല്‍ മറ്റ് ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നത് വരെ തങ്ങള്‍ ഇതിന് തയ്യാറല്ലെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ചീഫ് മിനിസ്റ്ററായ മൈക്കല്‍ ഗണ്ണര്‍ പ്രതികരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends