കാന്‍ബറയിലെ അഡല്‍റ്റ് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണമേറുന്നു; കാരണം ആക്ടില്‍ കുട്ടികള്‍ക്കായി മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്ലാത്തതിനാല്‍; വള്‍നറബിളായവരുടെ ഇടയില്‍ കുട്ടികള്‍ കഴിയുന്നത് കടുത്ത അപകടം

കാന്‍ബറയിലെ അഡല്‍റ്റ് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണമേറുന്നു; കാരണം ആക്ടില്‍ കുട്ടികള്‍ക്കായി മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്ലാത്തതിനാല്‍; വള്‍നറബിളായവരുടെ ഇടയില്‍ കുട്ടികള്‍ കഴിയുന്നത് കടുത്ത അപകടം

കാന്‍ബറയിലെ അഡല്‍റ്റ് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ അന്തരീക്ഷ ഇതായിത്തീര്‍ന്നിരിക്കുന്ന അവസ്ഥയാണുളളതെന്നാണ് അഡ്വക്കറ്റുമാര്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റി ഇല്ലാത്തതാണ് ഇതിന് കാരണം.


ഇതിനാല്‍ അഡ്മിഷന്‍ അത്യാവശ്യമായവരെല്ലാം അഡല്‍റ്റ് മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ അവസാനം കാന്‍ബറയിലെ അഡല്‍റ്റ് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്‍ ചെന്നെത്തുത്തേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.2019 ജൂലൈ വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഇവിടെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന കുട്ടികളുടെ എണ്ണം 15ല്‍ കൂടുതലാണ്. ഇവരില്‍ മിക്കവരുടെയും പ്രായം 16 അല്ലെങ്കില്‍ 17 ആണ്. ഇവിടെ ഏറ്റവും പ്രായക്കുറവുള്ള കുട്ടിക്ക് 14 ആണ് വയസ്.

ഇവരില്‍ അഞ്ച് പേരെ ഹൈ ഡിപ്പെന്‍ഡന്‍സി യൂണിറ്റിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.ഇത്തരത്തില്‍ പ്രായം കുറഞ്ഞവര്‍ ഇവിടുത്തെ വാര്‍ഡില്‍ അഡ്മിറ്റാക്കപ്പെടുന്നത് നല്ല കാര്യമല്ലെന്നാണ് ഇവിടുത്തെ വാര്‍ഡിലെ പരാതികള്‍ കൈകാര്യം ചെയ്യുന്ന ഒഫീഷ്യല്‍ വിസിറ്ററായ ഷാനോന്‍ പിക്കിള്‍സ് പറയുന്നത്.ഇവിടെ വളരെ വള്‍നറബിളായവരുടെ ഇടയില്‍ കുട്ടികള്‍ കഴിയുന്നത് അവരില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇവിടെ വളരെ മാനസിക സമ്മര്‍ദമുണ്ടാക്കുന്ന പ്രകൃതമാണുള്ളതെന്നും ഇവിടെ ആക്രമണങ്ങള്‍ നിത്യസംഭവമാണെന്നും ഇത് കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും പിക്കിള്‍സ് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends