ഓസ്‌ട്രേലിയയില്‍ നിന്നും കയറ്റുമതി ചെയ്യേണ്ടുന്ന ആയിരക്കണക്കിന് ആടുകളുടെ കാര്യത്തില്‍ അനിശ്ചിത്ത്വം ; ക്രൂവിന് കോവിഡ് സമ്പര്‍ക്കമുണ്ടായതിനാല്‍ അല്‍കുവൈറ്റില്‍ 56,000 ആടുകളെ കയറ്റുമതി ചെയ്യാനായില്ല; മട്ടന്‍ വിഭവങ്ങള്‍ വിലക്കുറവില്‍ ലഭിക്കാന്‍ സാധ്യത

ഓസ്‌ട്രേലിയയില്‍ നിന്നും കയറ്റുമതി ചെയ്യേണ്ടുന്ന ആയിരക്കണക്കിന് ആടുകളുടെ കാര്യത്തില്‍ അനിശ്ചിത്ത്വം ; ക്രൂവിന് കോവിഡ് സമ്പര്‍ക്കമുണ്ടായതിനാല്‍ അല്‍കുവൈറ്റില്‍ 56,000 ആടുകളെ കയറ്റുമതി ചെയ്യാനായില്ല; മട്ടന്‍ വിഭവങ്ങള്‍ വിലക്കുറവില്‍ ലഭിക്കാന്‍ സാധ്യത
ഓസ്‌ട്രേലിയയില്‍ നിന്നും കയറ്റുമതി ചെയ്യേണ്ടുന്ന നിരവധി ആടുകള്‍ കയറ്റുമതിയിലുണ്ടായ തടസം കാരണം കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ഇത്തരത്തിലുളള നിരവധി കയറ്റുമതി തടസങ്ങള്‍ രാജ്യമെമ്പാട് നിന്നും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എക്‌സ്‌പോര്‍്ടട് ഷിപ്പിലെ ജീവനക്കാര്‍ക്ക് കൊറോണയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആടുകളാണ് കപ്പലില്‍ തന്നെ കിടക്കുന്നതെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ലൈവ് സ്‌റ്റോക്ക് ട്രേഡര്‍മാരില്‍ ഒരാള്‍ വെളിപ്പെടുത്തുന്നത്.

ഇതിനെ തുടര്‍ന്ന് പ്രാദേശിക മീറ്റ് പ്രൊസസര്‍മാര്‍ക്ക് കുറഞ്ഞ വിലക്ക് ആട്ടിറച്ചി ലഭിക്കുന്നതിനും അത് വഴി മട്ടന്‍ വിഭവങ്ങള്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.12 മില്യണ്‍ ഡോളര്‍ വില വരുന്ന 56,000 ആടുകളാണ് അല്‍കുവൈറ്റ് എന്ന എക്‌സ്‌പോര്‍ട്ട് ഷിപ്പിലെ ജീവനക്കാര്‍ക്ക് കോവിഡ് സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കയറ്റുമതി നടത്താനാവാതെ പെട്ട് പോയിരിക്കുന്നത്.

മേയ് 22നാണ് ഈ കപ്പല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ തുറമുഖ നഗരമായ ഫ്രെമാന്റിലിലാണ് ഈ കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത്. ഈ ആടുകളെ ജൂണ്‍ ഒന്നിന് ശേഷം കയറ്റുമതി നടത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഓഫ് അഗ്രികള്‍ച്ചറിന് റൂറല്‍ എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ട്രേഡിംഗ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഈ ആടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ഈ കപ്പലിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവ മിഡില്‍ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends