ഓസ്‌ട്രേലിയയിലെ നിര്‍ണായകമായ കൊറോണ വാക്‌സിന്‍ ഗവേഷണത്തിന് വേണ്ടത്ര ഫണ്ടേകിയില്ല; പണമില്ലാതെ ബുദ്ധിമുട്ടിയത് യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിന്റെ കോവിഡ്-19 വാക്‌സിന്‍ പ്രൊജക്ട്; പ്രതീക്ഷയേറെയുണ്ടായിരുന്ന പ്രൊജക്ട് അവഗണനയുടെ പാതയിലെന്ന്

ഓസ്‌ട്രേലിയയിലെ നിര്‍ണായകമായ കൊറോണ വാക്‌സിന്‍ ഗവേഷണത്തിന് വേണ്ടത്ര ഫണ്ടേകിയില്ല; പണമില്ലാതെ ബുദ്ധിമുട്ടിയത് യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിന്റെ കോവിഡ്-19 വാക്‌സിന്‍ പ്രൊജക്ട്; പ്രതീക്ഷയേറെയുണ്ടായിരുന്ന പ്രൊജക്ട് അവഗണനയുടെ പാതയിലെന്ന്

ഓസ്‌ട്രേലിയയില്‍ നിര്‍ണായകമായ കൊറോണ വാക്‌സിന്‍ ഗവേഷണത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്ന ആക്ഷേപവുമായി മുഖ്യ ഗവേഷകനായ പ്രഫ. പോള്‍ യംഗ് രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിന്റെ കോവിഡ്-19 വാക്‌സിന്‍ പ്രൊജക്ടിലെ മുഖ്യ ഗവേഷകനാണീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വാക്‌സിന്‍ ഗവേഷണത്തില്‍ ഏറ്റവും പ്രതീക്ഷയുള്ള ഒരു പ്രൊജക്ടാണ് ഇത്തരത്തില്‍ വേണ്ടത്ര ഫണ്ടില്ലാതെ ബുദ്ധിമുട്ടിയിരിക്കുന്നതെന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നുണ്ട്.


ഈ പ്രൊജക്ട് പ്രകാരം വാക്‌സിന്‍ കണ്ടു പിടിക്കുന്നതിന് നടത്തിയ അടിസ്ഥാന ഗവേഷണത്തിന് അനുവദിച്ച ഫണ്ട് വളരെ അപര്യാപ്തമായിരുന്നുവെന്നും അത് കാരണം ഏറെ ബുദ്ധിമുട്ടിയെന്നുമാണ് പോള്‍ ആരോപിക്കുന്നത്. മഹാമാരികളെ ചെറുക്കുന്നതിനായി പോള്‍ കൊറോണക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്ന പ്രൊജക്ടിന് ബില്‍ഗേറ്റ്‌സിന്റെ പിന്തുണയുള്ള കോലിഷന്‍ ഫോര്‍ എപിഡെമിക് പ്രിപ്പയര്‍നസ്(സിഇപിഐ) ആയിരുന്നു കഴിഞ്ഞ വര്‍ഷം 14 മില്യണ്‍ ഡോളര്‍ ഫണ്ടേകിയിരുന്നത്.

തുടര്‍ന്ന് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ വാക്‌സിന്‍ കണ്ടു പിടിക്കുന്നതിന് മുന്‍ഗണനയേകി പ്രവര്‍ത്തിക്കുന്നതിനായി പോളിന്റെ ഗവേഷക സംഘത്തിന് ഫെഡറല്‍ ഗവണ്‍മെന്റും ക്യൂന്‍സ്ലാന്‍ഡ് ഗവണ്‍മെന്റും അധികമായി 15 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചിരുന്നു. ഈ ഫണ്ട് തികച്ചും അപര്യാപ്തമാണെന്നും നിലവില്‍ രാജ്യത്ത് കൊറോണ കെട്ടടങ്ങിയിരിക്കുന്നതിനാല്‍ ഇനി ഈ പ്രൊജക്ടിനെ വേണ്ടത്ര ശ്രദ്ധിക്കാത്ത അവസ്ഥ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ആശങ്കയും പോള്‍ പങ്ക് വയ്ക്കുന്നുണ്ട്.

Other News in this category



4malayalees Recommends