ഓസ്‌ട്രേലിയയിലെ സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ജൂലൈ 12ന് അവസാനിക്കുന്നു; കൊറോണ സാമ്പത്തിക പ്രതിസന്ധിയിലായ മാതാപിതാക്കള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക; ചൈല്‍ഡ് കെയറിന് ഡിമാന്റേറി വരുന്നതിനാല്‍ സ്‌കീം അവസാനിപ്പിക്കണമെന്ന് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍

ഓസ്‌ട്രേലിയയിലെ സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ജൂലൈ 12ന് അവസാനിക്കുന്നു; കൊറോണ സാമ്പത്തിക പ്രതിസന്ധിയിലായ മാതാപിതാക്കള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക; ചൈല്‍ഡ് കെയറിന് ഡിമാന്റേറി വരുന്നതിനാല്‍ സ്‌കീം അവസാനിപ്പിക്കണമെന്ന് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍
ഓസ്‌ട്രേലിയയിലെ സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം അടുത്ത മാസം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമായി. ജൂലൈയില്‍ സ്‌കീം അവസാനിക്കുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് തിങ്കളാഴ്ച എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ ഡാന്‍ ടെഹാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ കൊറോണ പ്രതിസന്ധിയില്‍ വരുമാനം നിലച്ചിരിക്കുന്ന നിരവധി മാതാപിതാക്കള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

സൗജന്യ ചൈല്‍ഡ്‌കെയര്‍ ജൂലൈ 12നാണിത് അവസാനിക്കുന്നത്. കൊറോണ പ്രതിസന്ധി കാരണം ജോലികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിന് പണം മുടക്കാന്‍ കെല്‍പില്ലാതയോടെ ചൈല്‍ഡ് കെയറിന് ഡിമാന്റ് കുറഞ്ഞ വേളയിലായിരുന്നു ഈ സ്‌കീം ആരംഭിച്ചിരുന്നത്. ഇതിന് പുറമെ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് തങ്ങളുടെ കുട്ടികളെ ചൈല്‍ഡ് കെയറിലാക്കി ജോലിക്ക് പോകാനും ഇതിലൂടെ അനായാസം സാധിച്ചിരുന്നു. ഈ സ്‌കീം കാരണം തങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന് 86 ശതമാനം ചൈല്‍ഡ് കെയര്‍ സര്‍വീസുകളും വ്യക്തമാക്കിയതായി ഫെഡറല്‍ ഗവണ്മെന്റ് റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

ഈ സ്‌കീമിലൂടെ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്കും വള്‍നറബിളായ കുട്ടികള്‍ക്കും കെയര്‍ പ്രദാനം ചെയ്യാനും സാധിച്ചുവെന്ന് 87 ശതമാനം ചൈല്‍ഡ് കെയര്‍ സര്‍വീസുകളും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സ്‌കീമിന് ഏറെ ദോഷവശങ്ങളുണ്ടെന്ന് കെയര്‍ വര്‍ക്കര്‍മാരില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. അതായത് ഈ സ്‌കീം കാരണം തങ്ങളുടെ ശമ്പളത്തില്‍ വെട്ടിക്കുറക്കല്‍ വന്നുവെന്ന് നിരവധി കെയര്‍ വര്‍ക്കര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കന്‍മാരുടെ സംഭാവന കുറഞ്ഞതിനാല്‍ തങ്ങള്‍ക്ക് മണിക്കൂറിന് വെറും 5 ഡോളറില്‍ കുറവ് മാത്രമേ ലഭിക്കുന്നുള്ളുവെന്ന് ചില കെയറര്‍മാര്‍ ആവലാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ സിസ്റ്റത്തിന് നിലവില്‍ ഡിമാന്റ് 74 ശതമാനത്തിലെത്തിയിരിക്കുന്നുവെന്നും ഇത് കൂടിക്കൂടി വരുകയാണെന്നുമാണ് ടെഹാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈല്‍ഡ് കെയറിന് ഡിമാന്റ് കുറഞ്ഞ വേളയിലാണീ സ്‌കീം ആരംഭിച്ചതെന്നും നിലവില്‍ ഡിമാന്റേറി വരുന്നതിനാല്‍ ഇതില്‍ മാറ്റം വരുത്താനായതിനാലാണ് സ്‌കീം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മാതാപിതാക്കള്‍ കെയറിന് പണം നല്‍കാന്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ചൈല്‍ഡ്‌കെയറിന് ഡിമാന്റ് വീണ്ടും കുറയുമോയെന്ന കാര്യം ഉറപ്പിച്ച് പറയാനാവില്ലെന്നും ടെഹാന്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends