സിഡ്‌നിയിലെ ലോംഗ് ബേ ജയിലില്‍ തടവു പുള്ളികള്‍ തമ്മില്‍ സംഘര്‍ഷം; ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ മൂവ്‌മെന്റുമായി ബന്ധമുണ്ടെന്ന് സംശയം; മയക്കുമരുന്നുമായി ബന്ധപ്പെട്ട അടിപിടിയെന്ന് അധികൃതര്‍; പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു

സിഡ്‌നിയിലെ ലോംഗ് ബേ ജയിലില്‍ തടവു പുള്ളികള്‍ തമ്മില്‍ സംഘര്‍ഷം; ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ മൂവ്‌മെന്റുമായി ബന്ധമുണ്ടെന്ന് സംശയം; മയക്കുമരുന്നുമായി  ബന്ധപ്പെട്ട അടിപിടിയെന്ന്  അധികൃതര്‍; പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു

സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബ്‌സിലെ ലോംഗ് ബേ ജയിലില്‍ തടവു പുള്ളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അവരെ നിയന്ത്രിക്കുന്നതിനായി അധികൃതര്‍ക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. ഇവിടുത്തെ കറക്ടീവ് സര്‍വീസസ് എന്‍എസ്ഡബ്ല്യൂവിലെ (സിഎസ്എന്‍എസ്ഡബ്ല്യൂ) എക്‌സര്‍സൈസ് യാര്‍ഡിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നത്. ഇവര്‍ക്കെതിരെ പ്രിസന്‍ ഓഫീസര്‍മാര്‍ ടിയര്‍ ഗ്യാസ് കാനിസ്റ്റേര്‍സ് പ്രയോഗിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.


ഇവിടെ ആ സമയത്ത് നിരവധി തടവ് പുള്ളികളുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രശ്‌നക്കാരായ പുള്ളികളെ വിലങ്ങണിയിച്ച് കമഴ്ത്തി കിടത്തി യിരിക്കുന്നതായും ഹെല്‍മെറ്റ് ധരിച്ച ഓഫീസര്‍മാര്‍ അവര്‍ക്കരികില്‍ നില്‍ക്കുന്നതായുമുള്ള ഫോട്ടോകളും പുറത്ത് വന്നിരുന്നു.ഇവിടുത്തെ ചില തടവ് പുള്ളികള്‍ എക്‌സര്‍സൈസ് യാര്‍ഡില്‍ ചില മെറ്റീരിയലുകള്‍ കൊണ്ട് ബിഎല്‍എം എന്ന് എഴുതി വച്ചിരിക്കുന്നതിന്റെ ഹെലികോപ്റ്റര്‍ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഓസ്‌ട്രേലിയ അടക്കം വിവിധ രാജ്യങ്ങളില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളെ സൂചിപ്പിക്കുന്ന അക്ഷരങ്ങളാണിവ. അധികം വൈകാതെ പ്രശ്‌നക്കാരായ പുള്ളികളെ കീഴ്‌പ്പെടുത്തി റയട്ട് ഗിയറണിഞ്ഞ ഓഫീസര്‍മാര്‍ക്ക് മുന്നില്‍ നിരത്തി നിര്‍ത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ മൂവ്‌മെന്റിനോട് അനുബന്ധിച്ചുള്ള സംഘര്‍ഷമൊന്നും നടന്നിട്ടില്ലെന്നാണ് സിഎസ്എന്‍എസ്ഡബ്ല്യൂ വിശദീകരിച്ചിരിക്കുന്നത്.

യാര്‍ഡില്‍ ആറ് തടവ് പുളളികള്‍ മറ്റ് രണ്ട് തടവു പുള്ളികളെ വ്യത്യസ്തമായ സംഭവങ്ങളില്‍ ആക്രമിക്കുകയായിരുന്നുവെന്നും അത് മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകളായിരുന്നുവെന്നുമാണ് ജയിലിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്.ഇത് കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടതല്ലെന്നും വക്താവ് പറയുന്നു.

Other News in this category



4malayalees Recommends