എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പിപിഇക്കായി ഒരു ബില്യണ്‍ ഡോളര്‍ ചെലവാക്കിയതില്‍ വന്‍ വിമര്‍ശനം; 1800 പ്രാദേശിക നിര്‍മാതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും വിദേശത്തേക്ക് കരാര്‍ കൊടുത്തുവെന്ന് ആരോപണം

എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പിപിഇക്കായി ഒരു ബില്യണ്‍ ഡോളര്‍ ചെലവാക്കിയതില്‍ വന്‍ വിമര്‍ശനം; 1800 പ്രാദേശിക നിര്‍മാതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും വിദേശത്തേക്ക് കരാര്‍ കൊടുത്തുവെന്ന് ആരോപണം
കൊറോണയെ നേരിടാനായി എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റിനായി (പിപിഇ) ഒരു ബില്യണ്‍ ഡോളര്‍ ചെലവാക്കിയെന്ന് റിപ്പോര്‍ട്ട്. പിപിഇ നിര്‍മിക്കാനായി എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ഗ്ലാഡിസ് ബെറെ ജിക്ലിയാന്‍ പ്രാദേശിക മാനുഫാക്ചറര്‍മാര്‍ക്ക് കരാര്‍ കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പിന്നീട് ചൈനയിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എസെന്‍ഷ്യല്‍ സര്‍വീസസ് വര്‍ക്കര്‍മാര്‍ക്ക് മെഡിക്കല്‍ എക്യുപ്‌മെന്റും ഹൈജീന്‍ പ്രൊഡക്ടുകളും ആവശ്യത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അങ്ങേയറ്റം ശ്രമിച്ചിരുന്നു. ഇതിനായി ഏപ്രില്‍ ആദ്യം ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ 1800 പ്രാദേശിക കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഇതില്‍ നിന്നും നൂറ് കമ്പനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു ബില്യണ്‍ ഡോളറിന് പിപിഇ വാങ്ങിയെന്ന് എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് മേയ് നാലിന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഓര്‍ഡറെല്ലാം ചൈന അടക്കമുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്കാണ് നല്‍കിയതെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. എത്ര ലോക്കല്‍ കോണ്‍ട്രാക്ടര്‍മാരെ ഇതിനായി കമ്മീഷന്‍ ചെയ്തിരുന്നുവെന്ന് എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് വ്യക്തമാക്കണമെന്ന ആവശ്യവും ഇതേ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. പ്രാദേശിക നിര്‍മാതാക്കളെ കൂടുതലായി ഈ ദൗത്യം ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ അതിലൂടെ ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥക്ക് അഭിവൃദ്ധിയുണ്ടാകുമായിരുന്നുവെന്നും എന്നാല്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നതെന്നുമുള്ള വിമര്‍ശനവും ശക്തമാണ്.

Other News in this category



4malayalees Recommends