എന്‍എസ്ഡബ്ല്യൂവില്‍ ശനിയാഴ്ച മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍; സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് ഫുഡ് കോര്‍ട്ടുകള്‍ക്കും തുറക്കാം; വീടുകളിലും വെളിയിലും 20 പേര്‍ക്ക് വരെ ഒരുമിച്ച് സംഗമിക്കാം; കഴിഞ്ഞ രണ്ടാഴ്ചക്കിടെ സാമൂഹിക വ്യാപന കേസുകളില്ല

എന്‍എസ്ഡബ്ല്യൂവില്‍ ശനിയാഴ്ച മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍; സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് ഫുഡ് കോര്‍ട്ടുകള്‍ക്കും തുറക്കാം; വീടുകളിലും വെളിയിലും 20 പേര്‍ക്ക് വരെ ഒരുമിച്ച് സംഗമിക്കാം; കഴിഞ്ഞ രണ്ടാഴ്ചക്കിടെ സാമൂഹിക വ്യാപന കേസുകളില്ല
എന്‍എസ്ഡബ്ല്യൂവില്‍ ശനിയാഴ്ച മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നു. ഇത് പ്രകാരം 20 പേര്‍ക്ക് വരെ വീടുകളിലും പുറത്തും ഒരുമിച്ച് സംഗമിക്കാന്‍ അനുവാദം ലഭിക്കും.സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് ഫുഡ് കോര്‍ട്ടുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.ജൂലൈയില്‍ സ്റ്റേറ്റില്‍ കൊറോണയുടെ ഗതിയെന്താണെന്നതിന് അനുസരിച്ച് കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ വയോജനങ്ങള്‍, നേരത്തെ തന്നെ മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള മുന്‍കരുതലില്‍ ഒട്ടും വിട്ട് വീഴ്ച ചെയ്യരുതെന്നും അത് അപകടം വിളിച്ച് വരുത്തുമെന്നുമാണ് അവര്‍ മുന്നറിയിപ്പേകുന്നത്.ഇപ്പോഴും കൊറോണ വൈറസ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്നുവെന്ന കാര്യം ആരും മറക്കരുതെന്നും അവര്‍ താക്കീതേകുന്നു. നിലവില്‍ വീടുകളില്‍ അഞ്ച് പേര്‍ക്ക് വരെയാണ് ഒരുമിച്ച് കൂടുന്നതിന് അനുവാദമുള്ളത്. കൂടാതെ വെളിയില്‍ പത്ത് പേര്‍ക്ക് വരെ സംഗമിക്കാനും നിയമാനുമതിയുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബുധനാഴ്ച ഒരൊറ്റ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന നാഴികക്കല്ലില്‍ എന്‍എസ്ഡബ്ല്യൂ എത്തിയിട്ടുമുണ്ട്. ഇപ്പോഴും സ്‌റ്റേറ്റില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അവരെല്ലാം വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്. ഇവരെല്ലാം ഗവണ്മെന്റ് മേല്‍നോട്ടം നടത്തുന്ന ഹോട്ടലുകളില്‍ രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുമെന്ന ഭീഷണിയില്ല.

Other News in this category



4malayalees Recommends