വിക്ടോറിയയില്‍ സിക്ക് ലീവില്ലാത്തവര്‍ക്ക് 1500 ഡോളറിന്റെ ഡിസാസ്റ്റര്‍ പേമെന്റ്;ലക്ഷ്യം സിക്ക് ലീവില്ലാത്തവര്‍ സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കാതെ ജോലിക്ക് പോകുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കല്‍; മറ്റ് സ്റ്റേറ്റുകളിലേക്കും വ്യാപിപ്പിച്ചേക്കും

വിക്ടോറിയയില്‍ സിക്ക് ലീവില്ലാത്തവര്‍ക്ക് 1500 ഡോളറിന്റെ ഡിസാസ്റ്റര്‍ പേമെന്റ്;ലക്ഷ്യം സിക്ക് ലീവില്ലാത്തവര്‍ സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കാതെ  ജോലിക്ക് പോകുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കല്‍; മറ്റ് സ്റ്റേറ്റുകളിലേക്കും വ്യാപിപ്പിച്ചേക്കും
വിക്ടോറിയയില്‍ സിക്ക് ലീവില്ലാത്തവര്‍ക്ക് 1500 ഡോളറിന്റെ ഡിസാസ്റ്റര്‍ പേമെന്റ് നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയിലെ കൊറോണ വൈറസ് ലീവിന് സമാനമായിരിക്കുമിത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടി വരുന്നവരും ലീവ് എന്‍ടൈറ്റില്‍മെന്റില്ലാത്തവരുമായവര്‍ക്കായിരിക്കുമിത് നല്‍കുകയെന്നും പ്രദാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെളിപ്പെടുത്തുന്നു.

14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടി വരുന്നവരും സിക്ക് ലീവ് അല്ലെങ്കില്‍ ജോബ്കീപ്പര്‍ അല്ലെങ്കില്‍ ജോബ് സീക്കര്‍ എന്നിവയിലൂടെ പേമെന്റുകള്‍ ഇല്ലാത്തവരുമായ വിക്ടോറിയക്കാര്‍ക്കായിരിക്കും ഇത് ലഭ്യമാക്കുന്നത്. വിക്ടോറിയയില്‍ കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണിത് ഏര്‍പ്പെടുത്തുന്നത്. വിക്ടോറിയയില്‍ ഇപ്പോഴുണ്ടായത് പോലുള്ള അടിയന്തിര സാഹചര്യം മറ്റ് സ്‌റ്റേറ്റുകളിലും ടെറിട്ടെറികളിലുമുണ്ടായാല്‍ അവിടങ്ങളിലുള്ളവര്‍ക്കും ഇത്തരത്തില്‍ ഡിസാസ്റ്റര്‍ പേമെന്റ് നല്‍കുന്നതായിരിക്കും.

ഈ പേമെന്റ് ആവശ്യമുള്ളവര്‍ 14 ദിവസത്തെ പേമെന്റിനായി നിരവധി തവണ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. സിക്ക് ലീവില്ലാത്തവര്‍ സാമ്പത്തിക സമ്മര്‍ദത്താല്‍ സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കാതെ ജോലിക്ക് പോകുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിനായി ഒരു പെയ്ഡ് പാന്‍ഡമിക് ലീവ് സ്‌കീം ഏര്‍പ്പെടുത്തണമെന്ന സമ്മര്‍ദം ഫെഡറല്‍ ഗവണ്‍മെന്റിന് മേല്‍ ശക്തമായതിനെ തുടര്‍ന്നാണ് ഡിസാസ്റ്റര്‍ പേമെന്റ് സ്‌കീം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.


Other News in this category



4malayalees Recommends