യുഎസില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിക്ക് യാത്രാമൊഴി നല്‍കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും; ചടങ്ങുകള്‍ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു സ്‌ക്രീനിലൂടെ വീക്ഷിച്ച് മെറിന്റെ മാതാപിതാക്കും മകള്‍ രണ്ടുവയസ്സുകാരി നോറയും

യുഎസില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിക്ക് യാത്രാമൊഴി നല്‍കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും; ചടങ്ങുകള്‍ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു സ്‌ക്രീനിലൂടെ വീക്ഷിച്ച് മെറിന്റെ മാതാപിതാക്കും മകള്‍ രണ്ടുവയസ്സുകാരി നോറയും

യുഎസില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിക്ക് യാത്രാമൊഴി നല്‍കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ഫ്‌ലോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറല്‍ ഹോമിലാണു സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയായിരുന്നു (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ ഇന്നു പുലര്‍ച്ചെ 3.30) മെറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നല്‍കിയത്. ഫാ.ബിന്‍സ് ചേത്തലില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ക്‌നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു.


മൃതദേഹം നാളെ(ബുധനാഴ്ച) താമ്പായിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം. 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തുന്നുണ്ട്.

സംസ്‌കാര ചടങ്ങുകളും മെറിന്റെ മാതാപിതാക്കള്‍ക്കും നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു കാണാന്‍ സാധിക്കുക. ജൂലൈ 28നു പ്രാദേശിക സമയം രാവിലെ 7.30നു മെറിന്‍ ജോലി നോക്കുന്ന കോറല്‍ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടര്‍ന്ന് മെറിന്റെ ദേഹത്ത് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്‍) അറസ്റ്റിലാണ്.

കോറല്‍ സ്പ്രിങ്‌സിലെ ജോലി വിട്ട് താമ്പായിലെ സെന്റ് ജോസഫ്‌സ് ആശുപത്രി ഗ്രൂപ്പില്‍ മെറിന്‍ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാന്‍ തയാറെടുത്തിരിക്കുമ്പോഴായിരുന്നു കൊലപാതകം. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ്, മേഴ്സി ദമ്പതികളുടെ മകളാണ് മെറിന്‍ ജോയി.
Other News in this category4malayalees Recommends