ചെറിയ തോതില്‍ കൊറോണ രോഗബാധ ഉണ്ടായവരില്‍ എട്ടു ദിവസത്തിന് ശേഷം കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്ന് പഠനം; ഇവരില്‍ ആര്‍ടി പിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിദ്ധ്യം ആഴ്ച്ചകളോളം കണ്ടെത്താനാകുമെന്നും റിപ്പോര്‍ട്ട്

ചെറിയ തോതില്‍ കൊറോണ രോഗബാധ ഉണ്ടായവരില്‍ എട്ടു ദിവസത്തിന് ശേഷം കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്ന് പഠനം. ഹോങ്കോംഗില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 35 രോഗികളുടെ സാമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എമേര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

പഠന വിധേയമാക്കിയ 35 പേരില്‍ 32 പേര്‍ക്കും ചെറിയ തോതിലാണ് രോഗം ഉണ്ടായിരുന്നത്. ഇവരില്‍ എട്ട് ദിവസങ്ങള്‍ക്ക് ശേഷം വൈറസ് തിരിച്ചറിയാനാകാത്ത നിലയിലെത്തിയെന്നും പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ടി പിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിദ്ധ്യം ആഴ്ച്ചകളോളം കണ്ടെത്താനാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ആര്‍ടി പിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിദ്ധ്യം കണ്ടാലും അത് അപകടകാരിയാകണമെന്നില്ല. ചെറിയ തോതില്‍ രോഗം ബാധിച്ച് ക്ലിനിക്കലി ഭേദപ്പെട്ടവര്‍ക്ക് രോഗ പ്രതിരോധ ശേഷിയുണ്ടെങ്കില്‍ ഒന്‍പതോ അതിലേറെ ദിവസങ്ങള്‍ക്ക് ശേഷമോ ഡിസ്ചാര്‍ജ് ചെയ്യാമെന്നും പഠനത്തില്‍ പറയുന്നു.
Other News in this category4malayalees Recommends