കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടന്‍ പുനരാരംഭിക്കാനാവില്ലെന്ന് ഐആര്‍സിസി; കനേഡിയന്‍ പൗരത്വം കാത്തിരിക്കുന്ന 85,000 പേര്‍ പ്രതിസന്ധിയില്‍

കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന  ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടന്‍ പുനരാരംഭിക്കാനാവില്ലെന്ന് ഐആര്‍സിസി; കനേഡിയന്‍ പൗരത്വം കാത്തിരിക്കുന്ന 85,000 പേര്‍ പ്രതിസന്ധിയില്‍
കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടനടിയൊന്നും പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് റിപ്പോര്‍ട്ട്. ഈ ടെസ്റ്റ് നടക്കാത്തത്തിനാല്‍ കാനഡയിലെ പാസ്‌പോര്‍ട്ടും വോട്ടവകാശവും ലഭിക്കാന്‍ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്ക് അതിനുള്ള അവസരം അടുത്തൊന്നും ലഭിക്കില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 85,000 പേരാണ് നിലവില്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിനായി കാത്തിരിക്കുന്നത്.

സെപ്റ്റംബര്‍ 7ന് പുറത്തിറങ്ങിയ ഇമിഗ്രേഷന്‍ ഡാറ്റ വെളിപ്പെടുത്തുന്നത്. കാനഡയിലെ പെര്‍മനന്റ് റെസിഡന്റുമാര്‍ ഈ ടെസ്റ്റിന് വിധേയരായാല്‍ മാത്രമേ കനേഡിയന്‍ പൗരത്വം ലഭിക്കുകയുള്ളൂ. ഇതിലൂടെ കാനഡയില്‍ ജനിച്ചവര്‍ അനുഭവിക്കുന്ന എല്ലാ വിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് കരഗതമാകും. ഓണ്‍ലൈന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റുകളും ഇന്റര്‍വ്യൂകളും എത്രയും വേഗം ലഭ്യമാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് സിറ്റിസണ്‍ഷിപ്പ് കാനഡ വ്യക്തമാക്കുന്നത്.

എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ കാരണം ടെസ്റ്റില്‍ പങ്കെടുക്കുന്നവരുടെ ഐഡന്റിറ്റി എങ്ങനെ വെരിഫൈ ചെയ്യുമെന്നും ഈ പ്രോഗ്രാമിന്റെ വിശ്വസ്ത എങ്ങനെ ഉറപ്പാക്കുമെന്നുമുള്ള കാര്യത്തില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും ഐആര്‍സിസി വ്യക്തമാക്കുന്നു. എന്നാല്‍ ചില വ്യക്തികളെ നേരിട്ട് റീടെസ്റ്റുകള്‍ നടത്താനായി വിളിച്ചിട്ടുണ്ടെന്നും ഐആര്‍സിസി പറയുന്നു.കോവിഡ് കാരണം ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ആവശ്യകതയേറിയിരിക്കുന്ന വേളയിലാണ് ടെസ്റ്റ് നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുന്നതെന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends