ഓസ്‌ട്രേലിയ ബുഷ്ഫയര്‍, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ വളരെ പുറകില്‍; റോയല്‍ കമ്മീഷന് മുന്നില്‍ കടുത്ത മുന്നറിയിപ്പേകി മുന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടര്‍ ജനറല്‍; മുന്നൊരുക്കം നടത്തിയില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും

ഓസ്‌ട്രേലിയ ബുഷ്ഫയര്‍, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ വളരെ പുറകില്‍; റോയല്‍ കമ്മീഷന് മുന്നില്‍ കടുത്ത മുന്നറിയിപ്പേകി  മുന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടര്‍ ജനറല്‍;   മുന്നൊരുക്കം നടത്തിയില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും
ബുഷ്ഫയര്‍, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ ഓസ്ട്രലിയയുടെ നിലവിലെ അവസ്ഥ അപകടകരമാണെന്ന വിലയിരുത്തലമായി റോയല്‍ കമ്മീഷന് മുമ്പില്‍ ബോധിപ്പിച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് മാര്‍ക്ക് ക്രോസ് വെല്ലര്‍ രംഗത്തെത്തി. പ്രകൃതി ദുരന്തങ്ങള്‍ സ്ഥിരം സംഭവങ്ങളാകുന്ന സാഹചര്യത്തില്‍ ഇവയെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള സംവിധാനങ്ങളും മുന്നൊരുക്കങ്ങളും അത്യാവശ്യമാണെന്നാണ് റോയല്‍ കമ്മീഷന് മുമ്പില്‍ ഇദ്ദേഹം ബോധിപ്പിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങളായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നതെന്നും അടുത്ത കാലത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ ഇനിയുമേറെ ജീവനുകള്‍ കുരുതി കൊടുക്കേണ്ടി വരുമെന്നും വസ്തുവകകള്‍ക്ക് നാശമുണ്ടാകുമെന്നും റോയല്‍കമമീഷനും മുന്നറിയിപ്പേകിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഒരു നിര്‍ണായകമായ അവലോകനം നടത്താമെന്ന വാഗ്ദാനവുമാി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് മാര്‍ക്ക് ക്രോസ് വെല്ലര്‍ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വരെ നാഷണല്‍ റിസെല്ലിയന്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ തലവനെന്ന നിലയില്‍ മികച്ച സേവനം കാഴ്ച വച്ച ക്രോസ് വെല്ലറിന്റെ മുന്നറിയിപ്പുകളെ ഏറെ ഗൗരവത്തോടെയാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ രാജ്യത്ത് ബുഷ് ഫയര്‍ സ്ഥിരം സംഭവമായിരിക്കെ നാഷണല്‍ ബുഷ് ഫയര്‍ റിസ്‌ക് മാപ്പ് തയ്യാരാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇതു പോലെ പ്രളയത്തിന്റെ മാപ്പിംഗ് തയ്യാറാക്കാത്തതിലും തനിക്കുള്ള ആശങ്ക അദ്ദേഹം റോയല്‍ കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends