ദുബൈയിലെ ഷോപ്പിങ് മാളുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം

ദുബൈയിലെ ഷോപ്പിങ് മാളുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം
ജലദോഷത്തിന്റെ ലക്ഷണമുള്ളവര്‍ ദുബൈയിലെ ഷോപ്പിങ് മാളുകളില്‍ പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം. കോവിഡ് കാലത്ത് ഷോപ്പിങ് മാളുകളില്‍ പാലിക്കേണ്ട മര്യാദകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കുന്നതിന് ദേഹോഷ്മാവ് പരിശോധിക്കുന്നുണ്ട്. പക്ഷെ, പനി ഇല്ലെങ്കിലും മൂക്കൊലിപ്പോ മറ്റ് ജലദോഷത്തിന്റെ ലക്ഷണങ്ങളോ ഉണ്ടോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കാറില്ല. ഈ സാഹചര്യത്തിലും ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങളോടെ എത്തുന്നത് ഒഴിവാക്കണം. കൈകളും മറ്റു അണുബാധയില്ലാതെ സൂക്ഷിക്കാന്‍ ഇത്തരങ്ങളില്‍ പ്രയാസകരമായിരിക്കും.

റെസ്റ്റോന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌ക് മാറ്റിവെക്കാം. പക്ഷെ, പാനീയങ്ങളും ഐസ്‌ക്രീമും നുണഞ്ഞ് മാസ്‌ക് ഒഴിവാക്കി നടക്കുന്നത് പിഴ കിട്ടാന്‍ ഇടയാക്കും. വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ നിരവധി വസ്ത്രങ്ങള്‍ ധരിച്ച് നോക്കുന്നത് ഒഴിവാക്കണം. ഇത്തരം ഘട്ടങ്ങളില്‍ കൈയുറകള്‍ ഉപയോഗിച്ചിരിക്കണം. ഷോപ്പിങ് കേന്ദ്രങ്ങളിലെ ശുചിമുറികളും ദീര്‍ഘനേരം ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Other News in this category



4malayalees Recommends