കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ദുബായ് രാജാവ്

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ദുബായ് രാജാവ്
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ദുബായ് രാജാവ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനാണ് പരീക്ഷണത്തിന്റെ ഭാഗമായി കൊവിഡ് വാക്‌സിന്‍ ലഭിച്ചത്.

യുഎഇയില്‍ രണ്ട് കൊവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിന്‍ യുഎഇയില്‍ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.

വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ഷെയ്ഖ് മുഹമ്മദ് തന്നെയാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത്. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. ഇതിന് മുമ്പ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിന്‍ സായദ് അല്‍ നഹ്യാന്‍ എന്നിവരും വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തിരുന്നു.

Other News in this category



4malayalees Recommends