വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു ; അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകന് രണ്ടുവര്‍ഷത്തെ തടവ്

വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു ; അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകന് രണ്ടുവര്‍ഷത്തെ തടവ്
വ്യാജവാര്‍ത്ത നല്‍കിയതിന് അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകന് രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ. കോവിഡ് ബാധിച്ചു ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചു എന്നാണ് കേസ്. അഭിമുഖം നല്‍കിയ ആളെയും തടവിന് വിധിച്ചു. അബൂദബി സ്‌പോര്‍ട്‌സ് ചാനലിലെ റിപ്പോര്‍ട്ടര്‍ക്കാണ് ശിക്ഷ. ആഗസ്തിലാണ് ഒരു ഇമറാത്തി കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു എന്ന് ചാനല്‍ വാര്‍ത്ത നല്‍കിയത്.

വലിയ ചര്‍ച്ചയായ വാര്‍ത്ത കെട്ടിച്ചമച്ചത് ആണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. അബൂദബി അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

Other News in this category



4malayalees Recommends