ഓസ്‌ട്രേലിയയില്‍ മെട്രൊപൊളിറ്റന്‍ നഗരങ്ങളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന സമയത്ത് തന്നെ റീജിയണല്‍ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും; രാജ്യവ്യാപകമായി വാക്‌സിന്‍ വിതരണം ഫെബ്രുവരി അവസാനമാരംഭിക്കും

ഓസ്‌ട്രേലിയയില്‍ മെട്രൊപൊളിറ്റന്‍ നഗരങ്ങളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന സമയത്ത് തന്നെ റീജിയണല്‍ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും; രാജ്യവ്യാപകമായി വാക്‌സിന്‍ വിതരണം ഫെബ്രുവരി അവസാനമാരംഭിക്കും
ഓസ്‌ട്രേലിയയില്‍ മെട്രൊപൊളിറ്റന്‍ നഗരങ്ങളില്‍ വസിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന സമയത്ത് തന്നെ റീജിയണല്‍ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് സമയം വൈകലുകളുണ്ടാകുമെന്ന ആശങ്ക ശക്തവുമാണ്. രാജ്യവ്യാപകമായി കോവിഡ് വാക്‌സിന്‍ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്ന പ്രതീക്ഷയാണിപ്പോള്‍ ശക്തമായിരിക്കുന്നത്.

നിലവിലെ പദ്ധതിയനുസരിച്ച് ആദ്യം ക്വാറന്റൈന്‍ ജീവനക്കാര്‍, ബോര്‍ഡര്‍ ജീവനക്കാര്‍, ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍, ഏയ്ജ്ഡ് ആന്‍ഡ് ഡിസ്എബിലിറ്റി കെയര്‍ ജീവനക്കാര്‍, കെയര്‍ഹോം അന്തേവാസികള്‍ തുടങ്ങിയവര്‍ക്കായിരിക്കും രാജ്യത്ത് ആദ്യം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. എന്നാല്‍ ഓരോരുത്തരും എവിടെ ജീവിക്കുന്നുവെന്നതിന് അനുസൃതമായി വാക്‌സിന്‍ ലഭ്യമാകുന്നതിന് ചില്ലറ വ്യത്യാസങ്ങളുണ്ടാകുമെന്നാണ് റൂറല്‍ ഡോക്ടേര്‍സ് അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയ ആയ ജോണ്‍ ഹാള്‍ വെളിപ്പെടുത്തുന്നു.

വാക്‌സിന്‍ വിതരണത്തിനായി രാജ്യമാകമാനം വാക്‌സിന്‍ ഹബുകള്‍ സ്ഥാപിക്കുമെന്നും ഇവിടങ്ങളില്‍ അത്യാവശ്യ ഉപകരണങ്ങളും ഫ്രീസര്‍ കപ്പാസിറ്റിയുമേര്‍പ്പെടുത്തുമെന്നും ഹാള്‍ പറയുന്നു. രാജ്യത്ത് ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് നല്‍കാനിരിക്കുന്നത്. ഇവ മൈനസ് 70 ഡിഗ്രി താപനിലയില്‍ തന്നെ സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. ചില ഗ്രാമപ്രദേശങ്ങളില്‍ കോള്‍ഡ് സ്‌റ്റോറേജിന്റെ ക്ഷാമം മൂലം ഇവിടങ്ങളില്‍ അസ്ട്രാസെനക വാക്‌സിനായിരിക്കും നല്‍കുകയെന്നും ഡോ. ഹാള്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends