യുഎസില്‍ പുതിയ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ ആഴ്ചയിലെ മൂര്‍ധന്യാവസ്ഥയ്ക്ക് ശേഷം ഇടിവ്; കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ 1.5 മില്യണ്‍ കേസുകള്‍; തൊട്ട് മുമ്പത്തെ വാരത്തേക്കാള്‍ 11 ശതമാനം കുറവ്; 35 സ്റ്റേറ്റുകളില്‍ കേസുകളില്‍ ഇടിവ്

യുഎസില്‍ പുതിയ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ ആഴ്ചയിലെ മൂര്‍ധന്യാവസ്ഥയ്ക്ക് ശേഷം ഇടിവ്; കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ 1.5 മില്യണ്‍ കേസുകള്‍; തൊട്ട് മുമ്പത്തെ വാരത്തേക്കാള്‍ 11 ശതമാനം കുറവ്; 35 സ്റ്റേറ്റുകളില്‍ കേസുകളില്‍ ഇടിവ്

യുഎസില്‍ പുതിയ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ വാരത്തിലെ മൂര്‍ധന്യാവസ്ഥയ്ക്ക് ശേഷം ഇടിവുണ്ടാകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ യുഎസില്‍ 1.5 മില്യണ്‍ പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്ത് വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതിന് മുമ്പത്തെ വാരത്തിലെ പുതിയ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 11 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.


രാജ്യത്തെ 35 സ്‌റ്റേറ്റുകളിലും ഒരാഴ്ചക്കിടെ കേസുകളില്‍ ഇടിവുണ്ടായിട്ടുണ്ട്. 18 സ്‌റ്റേറ്റുകളിലാകട്ടെ കോവിഡ് മരണങ്ങളിലാണ് കുറവുണ്ടായിരിക്കുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോവിഡ് കേസുകളിലും മരണങ്ങളിലും ഈ ഏറ്റക്കുറച്ചിലുകളെന്നും മറിച്ച് ഈ മാറ്റം സ്ഥിരമായിരിക്കില്ലെന്നുമാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്പര്‍ട്ടായ ഡോ. അമേഷ് അഡാല്‍ജ പറയുന്നത്.


നിലവില്‍ രാജ്യത്തെ ജനതയില്‍ വൈറസ് അതിന്റെ വേരുറപ്പിച്ചിരിക്കുന്നുവെന്നും എവിടേക്കുമത് പോയിട്ടില്ലെന്നും അമേഷ് മുന്നറിയിപ്പേകുന്നു. സമൂഹത്തില്‍ വൈറസിനെതിരേ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകുന്നതിന് മുമ്പ് നിരവധി പേരെ കോവിഡ് ഇനിയും ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ കോവിഡ് കേസുകള്‍ 101,000ത്തിനും 302,000ത്തിനും ഇടയിലായിരുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ പുതിയ കേസുകളെ ദൈനംദിന ശരാശരി 218,000 ആയിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends