അബൂദബിയില്‍ അശ്രദ്ധമായ ഡ്രൈവിങിന് കര്‍ശന നടപടി

അബൂദബിയില്‍ അശ്രദ്ധമായ ഡ്രൈവിങിന് കര്‍ശന നടപടി
ഡ്രൈവിങില്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ മുഴുകുന്നവര്‍ക്ക് അബൂദബി പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്. ഡ്രൈവിങ്ങിനിടെ മറ്റ് ഇടപാടുകളില്‍ മുഴുകിയതിന് കഴിഞ്ഞവര്‍ഷം പിഴകിട്ടിയത് മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ്. 800 ദിര്‍ഹമാണ് പിഴ.

ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന ഇത്തരം പല പ്രവണതകളും ഡ്രൈവര്‍മാര്‍ക്കിടിയിലുണ്ടെന്ന് അബൂദബി പൊലീസ് പറയുന്നു

കൈവിട്ട ഡ്രൈവിങ് നടത്തിയ 30,600 നിയമലംഘനങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇത്തരം പ്രവണതക്കെതിരെ റോഡില്‍ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends