യു.എ.ഇയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു

യു.എ.ഇയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു
യു.എ.ഇയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു. ഇന്നലെ മാത്രം 3,966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേര്‍ മരിച്ചു. ഇതോടെ രാജ്യത്തിന്റെ പല മേഖലയിലും കോവിഡ് നിയന്ത്രണം ശക്തമാക്കി. ബ്രിട്ടിഷ് സിലബസ് സ്‌കൂളുകളിലെ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

റാസല്‍ഖൈമയിലെ സാമ്പത്തിക വകുപ്പിന്റെ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് ഈ മാസം 31 മുതല്‍ പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കി. അന്ന് മുതല്‍ ദുബൈയിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കോവിഡ് പരിശോധനയും നിര്‍ബന്ധമാവുകയാണ്. ദുബൈയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പരിശോധന സംവിധാനം ഒരുക്കും. കോവിഡ് വ്യാപിക്കുന്നതിനിടെ ബ്രിട്ടീഷ് സിലബസ് പിന്തുടരുന്ന പല സ്‌കൂളുകളിലും പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. യു.കെയിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

Other News in this category



4malayalees Recommends