യു.എ.ഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ സംഭവം ; ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു

യു.എ.ഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ സംഭവം ; ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു
യു.എ.ഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു. യു.എ.ഇ കോവിഡ് പരത്തുന്നുവെന്ന രീതിയില്‍ ഇസ്രായേല്‍ പ്രതിനിധിയാണ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഖേദപ്രകടനം.

ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം തലവന്‍ ഷാരോണ്‍ അല്‍റോ പ്രെയ്‌സ് ആണ് യു.എ.ഇയെ പരിഹസിക്കുമാറുള്ള പ്രസ്താവന നടത്തിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചത്. വിജയിക്കാതെ പോയ തമാശയായിരുന്നു അതെന്നും ഈ വിഷയത്തില്‍ ഇസ്രായേലിന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ചുമതലപ്പെട്ട ആളല്ല ഷരോണ്‍ അല്‍റോയെന്നും അധികൃതര്‍ അറിയിച്ചു.

70 വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ യു.എ.ഇയുമായുള്ള രണ്ടാഴ്ച കാലത്തെ സമാധാന കരാറിനിടെ മരണപ്പെട്ടു എന്നായിരുന്നു പ്രസ്തവാന. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇസ്രയേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളം അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്താവന.

Other News in this category



4malayalees Recommends