ജോയ് ബൈഡന്റെ ഭരണകൂടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ പ്രൊണിത ഗുപ്തയ്ക്ക് നിര്‍ണായക സ്ഥാനം; തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി വാദിക്കുന്ന ഇവര്‍ ഇനി ബൈഡന്റെ ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിലെ ലേബര്‍ ആന്‍ഡ് വര്‍ക്കേര്‍സ് സ്‌പെഷ്യലിസ്റ്റ് അസിസ്റ്റന്റ്

ജോയ് ബൈഡന്റെ ഭരണകൂടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ പ്രൊണിത ഗുപ്തയ്ക്ക് നിര്‍ണായക സ്ഥാനം; തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി വാദിക്കുന്ന ഇവര്‍ ഇനി ബൈഡന്റെ ഡൊമസ്റ്റിക്  പോളിസി കൗണ്‍സിലിലെ ലേബര്‍ ആന്‍ഡ് വര്‍ക്കേര്‍സ് സ്‌പെഷ്യലിസ്റ്റ് അസിസ്റ്റന്റ്

ജോയ് ബൈഡന്റെ ഭരണകൂടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ പാരമ്പര്യമുള്ള മറ്റൊരു വ്യക്തിക്ക് കൂടി നിര്‍ണായക സ്ഥാനം. ബൈഡന്റെ ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിലെ ലേബര്‍ ആന്‍ഡ് വര്‍ക്കേര്‍സ് സ്‌പെഷ്യലിസ്റ്റ് അസിസ്റ്റന്റായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ പ്രൊണിത ഗുപ്തയെ നിയമിക്കാനാണ് പുതിയ തീരുമാനം.പെയ്ഡ് ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ്, പേ ഇക്യുറ്റി, മറ്റ് തൊഴിലിട തൊഴിലാളി നിലവാരങ്ങള്‍ തുടങ്ങിയ ഏരിയകളില്‍ വൈദഗ്ധ്യം നേടിയ വ്യക്തിയാണ് പ്രൊണിത.


തൊഴിലാളികളുടെ തൊഴില്‍ നിലവാരം മെച്ചപ്പെടുത്തല്‍, തൊഴിലാളികളുടെ സംരക്ഷണം ശക്തിപ്പെടുത്തല്‍, താഴ്ന്ന വരുമാനക്കാരും തൊഴിലെടുക്കുന്ന കുടുംബങ്ങളിലുള്ളവരുമായവരുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ധിപ്പിക്കല്‍, നയങ്ങള്‍ക്കായി വാദിക്കുന്നതില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് പ്രൊണിതയെന്നാണ് സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് സോഷ്യല്‍ പോളിസി (സിഎല്‍എഎസ്പി) ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറിലെ ഒഫീഷ്യലായി പ്രവര്‍ത്തിച്ച പരിചയവും പ്രൊണിതയ്ക്കുണ്ട്. അടുത്തിടെ വരെ ഇവര്‍ സിഎല്‍എഎസ്പിയില്‍ ജോബ് ക്വാളിറ്റി ടീമിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒബാമ രണ്ടാം വട്ടം പ്രസിഡന്റായിരുന്നപ്പോള്‍ പ്രൊണിത 2014 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറില്‍ വുമണ്‍സ് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

Other News in this category



4malayalees Recommends