കാനഡയില്‍ കോവിഡ് കേസുകള്‍ ഒരു മില്യണ്‍ കവിഞ്ഞു; ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 23,050; രാജ്യത്തെ ആക്ടീവ് കേസുകള്‍ 57,022;ജനസംഖ്യയേറിയ പ്രൊവിന്‍സുകളില്‍ കോവിഡ് പെരുകുന്നു; കാനഡയില്‍ മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങള്‍

കാനഡയില്‍ കോവിഡ് കേസുകള്‍ ഒരു മില്യണ്‍ കവിഞ്ഞു; ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 23,050; രാജ്യത്തെ ആക്ടീവ് കേസുകള്‍ 57,022;ജനസംഖ്യയേറിയ പ്രൊവിന്‍സുകളില്‍ കോവിഡ് പെരുകുന്നു; കാനഡയില്‍ മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങള്‍

കാനഡയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന കോവിഡ് കേസുകള്‍ ഒരു മില്യണ്‍ കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. രോഗം പൊട്ടിപ്പുറപ്പെട്ട നാള്‍ മുതല്‍ ഇതുവരെയുള്ള രോഗികളുടെ എണ്ണമാണിത്. രാജ്യത്ത് ഇതുവരെയുണ്ടായിരിക്കുന്ന കോവിഡ് മരണങ്ങള്‍ 23,050 ആണ്. നാളിതുവരെ രാജ്യത്ത് കോവിഡില്‍ നിന്ന് മോചനം ലഭിച്ചവരുടെ എണ്ണം 9,21,459 ആണ്. ശനിയാഴ്ച കാനഡയില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് 6937 പുതിയ കോവിഡ് കേസുകളായിരുന്നു.


ബ്രിട്ടീഷ് കൊളംബിയയില്‍ 2090 കേസുകളാണ് രേഖപ്പെടുത്തപ്പെട്ടത്. നിലവില്‍ രാജ്യത്ത് 57,022 ആക്ടീവ് കേസുകളാണുള്ളത്. 2020 ജനുവരി 25നായിരുന്നു ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹെല്‍ത്ത് സയന്‍സസ് സെന്ററില്‍ കാനഡയിലെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് ലോകമെമ്പാടും 1,26,000 കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 11 ലോകാരോഗ്യ സംഘടന കോവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയായിരുന്നു.

അപ്പോഴേക്കും കാനഡയില്‍ കോവിഡ് കേസുകള്‍ 108 ആയി വര്‍ധിച്ചിരുന്നു. നിലവില്‍ കാനഡയില്‍ മൂന്നാം കോവിഡ് തരംഗം തുടങ്ങുന്നതിന്റെ സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയേറിയ നിരവധി പ്രൊവിന്‍സുകളില്‍ കോവിഡ് കേസുകള്‍ പെരുകി വരുന്നതും ആശങ്കയേറ്റുന്നുണ്ട്. ഇത് പ്രകാരം ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയവയെ പോലുള്ള പ്രൊവിന്‍സുകളില്‍ രോഗം വഷളാകുന്ന സ്ഥിതിയാണുളളത്.


Other News in this category



4malayalees Recommends