മെല്‍ബണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; വിക്ടോറിയയുടെ ഗ്രാമപ്രദേശങ്ങളിലും കൂടുതല്‍ ഇളവുകള്‍; കാരണം സ്റ്റേറ്റിലെ കോവിഡ് ബാധയില്‍ നേരിയ കുറവ് പ്രകടമായതിനാല്‍; പുതിയ ആനുകൂല്യങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍

മെല്‍ബണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; വിക്ടോറിയയുടെ ഗ്രാമപ്രദേശങ്ങളിലും കൂടുതല്‍ ഇളവുകള്‍; കാരണം സ്റ്റേറ്റിലെ കോവിഡ് ബാധയില്‍ നേരിയ കുറവ് പ്രകടമായതിനാല്‍; പുതിയ ആനുകൂല്യങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍

കോവിഡ് ബാധയില്‍ ചെറിയ കുറവുണ്ടായതിനെ തുടര്‍ന്ന് വിക്ടോറിയ സ്‌റ്റേറ്റില്‍ കൂടുതല്‍ കോവിഡ് ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രകാരം മെല്‍ബണിലും സ്റ്റേറ്റിന്റെ ഉള്‍പ്രദേശങ്ങളിലും വ്യാഴാഴ്ച അര്‍ധരാത്രി മുതലായിരിക്കും ഇളവുകള്‍ ലഭിക്കുന്നത്. ഇത് പ്രകാരം മെല്‍ബണില്‍ രണ്ടാഴ്ചയിലേറെയായി നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങളിലാണ് അയവ് വരാന്‍ പോകുന്നത്. കോവിഡ് പെരുകിയതിനെ തുടര്‍ന്നായിരുന്നു മെല്‍ബണില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നത്.


പുതിയ വിട്ട് വീഴ്ചകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പാക്കുമെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ നീക്കമനുസരിച്ചുള്ള ഇളവുകള്‍ താഴെപ്പറയുന്ന വിധത്തിലാണ്.

മെല്‍ബണിലെ പുതിയ ഇളവുകള്‍

1-മെല്‍ബണിലുള്ളവര്‍ക്ക് 25 കിലോമീറ്റര്‍ പരിധിയില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന നിബന്ധന എടുത്ത് മാറ്റും.

2-ഭവനങ്ങളില്‍ പ്രതിദിനം രണ്ട് പേര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വരെ സന്ദര്‍ശനം നടത്താം

3-പൊതു സ്ഥലങ്ങളില്‍ സംഗമിക്കാവുന്നവരുടെ എണ്ണം നിലവില്‍ പത്ത് പേരില്‍ നിന്നും 20 ആക്കി വര്‍ധിപ്പിച്ചു.

4-വിക്ടോറിയയില്‍ ജിമ്മുകള്‍, കെട്ടിടത്തിനകത്തുള്ള വിനോദങ്ങള്‍, ഇലക്ട്രോണിക് ഗെയ്മിംഗ്

തുടങ്ങിയവ തുറക്കാന്‍ അനുവാദമുണ്ട്.

5-പുതിയ ഇളവുകള്‍ പ്രകാരം ഹോസ്പിറ്റാലിറ്റി മേഖലകളില്‍ 25 പേര്‍ക്ക് വരെ പ്രവേശിക്കാം

6- ജോലി സ്ഥലങ്ങളിലേക്ക് 50 ശതമാനം പേര്‍ക്ക് തിരിച്ചെത്താം. എന്നാല്‍ വീടുകളില്‍ ഇരുന്നു ജോലി ചെയ്യാവുന്നവര്‍ അത് തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

7-ബില്‍ഡിംഗിന് പുറത്ത് ഒന്നര മീറ്റര്‍ അകലം പാലിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമല്ല. അതേസമയം കെട്ടിടത്തിനകത്ത് മാസ്‌ക് നിര്‍ബന്ധമാണ്.

8-മഞ്ഞുമലയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്.

വിക്ടോറിയയുടെ ഗ്രാമപ്രദേശങ്ങളിലെ പുതിയ ഇളവുകള്‍

1-ഗൃഹങ്ങളില്‍ പ്രതിദിനം അഞ്ച് പേര്‍ക്ക് സന്ദര്‍ശനം നടത്താം

2- പൊതുസ്ഥലങ്ങളില്‍ 50 പേര്‍ക്ക് സംഗമിക്കാം.

3-ഉള്‍നാടുകളിലെ റെസ്റ്റോറന്റുകളിലും കഫെകളിലും 300 പേര്‍ക്ക് പ്രവേശിക്കാം

4- മതപരമായ ചടങ്ങുകള്‍ക്ക് 300 പേര്‍ക്ക് സംഗമിക്കാം.

5-ശവസംസ്‌കാര ചടങ്ങുകള്‍ക്ക് 100 പേര്‍ക്ക് പങ്കെടുക്കാം.

6- വിവാഹങ്ങള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം.

7-ജോലി സ്ഥലങ്ങളില്‍ 75 ശതമാനം പേര്‍ക്ക് മടങ്ങിയെത്താം.Other News in this category4malayalees Recommends