ഓസ്‌ട്രേലിയയില്‍ ഏറ്റവും ചുരുങ്ങിയ വേതനം പ്രതിവാരം 772.60 ഡോളറാക്കി ഉയര്‍ത്തി; ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിവാരം 18.80 ഡോളര്‍ അധികമായി ശമ്പളം ലഭിക്കും;വ്യോമയാനം, ഫിറ്റ്‌നെസ് , ടൂറിസം റീട്ടെയില്‍ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും

ഓസ്‌ട്രേലിയയില്‍ ഏറ്റവും ചുരുങ്ങിയ വേതനം പ്രതിവാരം 772.60 ഡോളറാക്കി ഉയര്‍ത്തി;  ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിവാരം 18.80 ഡോളര്‍ അധികമായി ശമ്പളം ലഭിക്കും;വ്യോമയാനം, ഫിറ്റ്‌നെസ് , ടൂറിസം റീട്ടെയില്‍ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും

ഓസ്‌ട്രേലിയയില്‍ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇത് പ്രകാരം രാജ്യത്തെ ഏറ്റവും ചുരുങ്ങിയ വേതനം പ്രതിവാരം 772.60 ഡോളറായി വര്‍ധിപ്പിച്ചു. ഇത് പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് വരുമാനം ലഭിക്കുന്നവര്‍ക്ക് പ്രതിവാരം 18.80 ഡോളര്‍ അധികമായി ശമ്പളം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2.3 മില്യണ്‍ തൊഴിലാളികള്‍ക്ക് പുതിയ നീക്കത്തിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. രാജ്യമെമ്പാടും ഇത് പ്രകാരം കുറഞ്ഞ ശമ്പളത്തില്‍ രണ്ടര ശതമാനത്തിന്റെ പെരുപ്പമുണ്ടാകുമെന്നാണ് ഫെയര്‍ വര്‍ക്‌സ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.


പുതിയ നീക്കമനുസരിച്ച് ഓസ്‌ട്രേലിയയില്‍ ആഴ്ചയിലെ ഏറ്റവും ചുരുങ്ങിയ വേതനം 772.60 ഡോളര്‍ അല്ലെങ്കില്‍ മണിക്കൂറില്‍ 20.33 ഡോളറായിരിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വ്യോമയാനം, ഫിറ്റ്‌നെസ് , ടൂറിസം , ഇതിന് പുറമെ ചില റീട്ടെയില്‍ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കും നവംബര്‍ ഒന്നാം തിയതി മുതല്‍ പുതിയ നീക്കമനുസരിച്ചുള്ള വര്‍ധിപ്പിച്ച ശമ്പളം ലഭിക്കുന്നതായിരിക്കും. എന്നാല്‍ സാധാരണ റീട്ടെയില്‍ അവാര്‍ഡ് ജീവനക്കാര്‍ക്ക് പ്രസ്തുത ശമ്പള വര്‍ധനവ് സെപ്റ്റംബര്‍ ഒന്ന് മുതലാണ് അനുഭവിക്കാന്‍ സാധിക്കുന്നത്.

എന്നാല്‍ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന ശേഷിക്കുന്നവര്‍ക്ക് പുതുക്കിയ ശമ്പള നിരക്ക് ജൂലൈ ഒന്ന് മുതല്‍ ലഭിക്കുന്നതായിരിക്കും. കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്ക് മൂന്നരശതമാനം ശമ്പള വര്‍ധവായിരുന്നു യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരിധി വിട്ടുള്ള ശമ്പള വര്‍ധനവ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ താങ്ങാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മോറിസന്‍ സര്‍ക്കാര്‍ ഇത് നിരാകരിക്കുകയായിരുന്നു. മഹാമാരിക്കിടെ പരിധി വിട്ട് ശമ്പളം വര്‍ധിപ്പിച്ചാല്‍ അത് ചെറുകിട ബിസിനസുകളെ ഗുരുതരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പേകിയിട്ടുണ്ട്.

Other News in this category



4malayalees Recommends