എന്‍എസ്ഡബ്ല്യൂവില്‍ പുതിയ പ്രാദേശിക കൊവിഡ്ബാധ പടരുന്നു; വ്യാഴാഴ്ച സിഡ്‌നിയിലെ ക്ലസ്റ്ററിലെ രോഗികള്‍ അഞ്ചായി; സിഡ്‌നിയില്‍ പൊതു ഗതാഗത സംവിധാനത്തില്‍ വെള്ളി മുതല്‍ ജൂണ്‍ 24 വരെ മാസ്‌ക് നിര്‍ബന്ധമാക്കി; അകത്തളങ്ങളിലും മാസ്‌ക് നിര്‍ദേശം

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ പ്രാദേശിക കൊവിഡ്ബാധ പടരുന്നു; വ്യാഴാഴ്ച സിഡ്‌നിയിലെ ക്ലസ്റ്ററിലെ രോഗികള്‍ അഞ്ചായി; സിഡ്‌നിയില്‍ പൊതു ഗതാഗത സംവിധാനത്തില്‍ വെള്ളി മുതല്‍ ജൂണ്‍ 24 വരെ മാസ്‌ക് നിര്‍ബന്ധമാക്കി; അകത്തളങ്ങളിലും മാസ്‌ക് നിര്‍ദേശം
സിഡ്നിയില്‍ പ്രാദേശിക രോഗബാധയിലൂടെയുണ്ടായിരിക്കുന്ന ക്ലസ്റ്റര്‍ വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ശേഷം ഒരാള്‍ക്ക് കൂടി പുതിയതായി സിഡ്നിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഈ ക്ലസ്റ്ററിലെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായിത്തീര്‍ന്നു.ഇത്തരത്തില്‍ ന്യൂ സൗത്ത് വെയില്‍സിലെ പുതിയ പ്രാദേശിക കൊവിഡ്ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്ന് ഗവണ്‍മെന്റ് അറിയിക്കുന്നു.

പുതിയ നിയന്ത്രണമനുസരിച്ച് ജൂണ്‍ 18 വെള്ളിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ ജൂണ്‍ 24 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടു മണി വരെയാണ് പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്.സെന്‍ട്രല്‍ കോസ്റ്റ്, ഇല്ലവാര എന്നിവ ഒഴികെ ഗ്രേറ്റര്‍ സിഡ്നിയുടെ മറ്റെല്ലാ ഭാഗങ്ങളും മാസ്‌ക് നിബന്ധനയുടെ പരിധിയില്‍ പെടുന്നു.കൂടാതെ വ്യാപാരകേന്ദ്രങ്ങള്‍, തിയറ്റര്‍, ആശുപത്രി, ഏജ്ഡ് കെയര്‍ തുടങ്ങിയ ഇന്‍ഡോര്‍ മേഖലകളില്‍ മാസ്‌ക് ഉപയോഗം ശക്തമായി പ്രോത്സാഹിപ്പിക്കാനും നീക്കമുണ്ട്.

പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളിലേക്കും ഡിസെബിലിറ്റി കെയര്‍ കേന്ദ്രങ്ങളിലേക്കും അത്യാവശ്യമില്ലാത്ത ഘട്ടങ്ങളില്‍ സന്ദര്‍ശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ സന്ദര്‍ശനം നടത്തിയാല്‍പ്പോലും മാസ്‌ക് ധരിക്കുകയും, ഒരു സമയം പരമാവധി രണ്ടു പേര്‍ മാത്രമായി പരിമിതപ്പെടുത്തുകയും വേണമെന്നാണ് നിര്‍ദേശം. കോവിഡ് രോഗികള്‍ സന്ദര്‍ശിച്ച കൂടുതല്‍ പ്രദേശങ്ങള്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം അടിയന്തരമായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

റെഡ്ഫേണ്‍, നോര്‍ത്ത് സിഡ്നി, കാംപല്‍ടൗണ്‍, ന്യൂടൗണ്‍ തുടങ്ങിയ പ്രദേശങ്ങളെയാണ് പുതുതായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.പുതുതായി രോഗം ബാധിച്ചിരിക്കുന്നത് 50 വയസിനു മേല്‍ പ്രായമുള്ള ഒരു പുരുഷനാണ്.ബോണ്ടായി ജംക്ഷനിലുള്ള മയര്‍ ഷോറൂമില്‍ വച്ചാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടിരിക്കുന്നതെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ അറിയിച്ചത്.അതീവ വ്യാപനശേഷിയുള്ള വൈറസാണ് ഇത് എന്നതിനാല്‍ ഇന്നു മുതല്‍ നഗരത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതായും പ്രീമിയര്‍ അറിയിച്ചു.



Other News in this category



4malayalees Recommends