ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാമില്‍ കൈകോര്‍ത്ത് വമ്പന്‍ കമ്പനികളും ; വാക്‌സിനേഷന്‍ ഹബുകളാരംഭിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനും കമ്പനികള്‍ മുന്‍കൈയെടുക്കും; ലക്ഷ്യം വാക്‌സിനേഷന്‍ വിപുലമാക്കല്‍

ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാമില്‍ കൈകോര്‍ത്ത് വമ്പന്‍ കമ്പനികളും ;  വാക്‌സിനേഷന്‍ ഹബുകളാരംഭിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനും കമ്പനികള്‍ മുന്‍കൈയെടുക്കും; ലക്ഷ്യം വാക്‌സിനേഷന്‍ വിപുലമാക്കല്‍

ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വിപുലവും ജനകീയവുമാക്കാന്‍ സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. പുതിയ ചുവട് വയ്പനുസരിച്ച് വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ വന്‍ കിട കമ്പനികളും സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യമാകമാനം വാക്‌സിനേഷന്‍ ഹബുകള്‍ സ്ഥാപിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ പ്രതിഫലം നല്‍കാനും ഇത്തരം കമ്പനികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.


ഉദാഹരണമായി ബണ്ണിംഗ്സും, ഓഫീസ് വര്‍ക്‌സും ഉള്‍പ്പെടെയുള്ള കമ്പനികളാണ് വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമാകാന്‍ തയ്യാറായെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന മാസങ്ങളില്‍ വാക്സിനേഷന്‍ വിതരണത്തിനായി ഇവിടെ ഹബുകള്‍ തുടങ്ങാമെന്ന ആശയമാണ് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ നീക്കത്തെക്കുറിച്ച് ട്രെഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലിയും ഈ ബിസിനസുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ കോള്‍സ്, ടെല്‍സ്ട്ര, വിര്‍ജിന്‍, ക്വാണ്ടസ്, കോമണ്‍വെല്‍ത്ത് ബാങ്ക്, വെസ്ഫാര്‍മേഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഉള്‍പ്പടെയുള്ളവയുടെ സി ഇ ഒ മാരുമായായിരുന്നു കൂടിയാലോചനകള്‍. രാജ്യത്ത് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍്കുന്നതുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ഇവര്‍ മുന്‍പോട്ടു വച്ചതായി ഫ്രൈഡന്‍ബര്‍ഗ് വെളിപ്പെടുത്തി. തങ്ങളുടെ കാര്‍ പാര്‍ക്കില്‍ വാക്സിനേഷന്‍ വിതരണം നടത്താന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി മക് ഡൊണാള്‍ഡ്സ് ഓസ്ട്രേലിയ നേരത്തെ മുന്നോട്ട് വന്നിരുന്നു.

വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാന്‍ ഈ സ്ഥാപനങ്ങള്‍ അവയുടെ ജീവനക്കാരെയും ഉപഭോക്താക്കളെയും വാക്സിനേഷനായി പ്രോത്സാഹിപ്പിക്കും. ക്വാന്റാസ് വിമാനക്കമ്പനി വാക്സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗജന്യ ഫ്രീക്വന്റ് ഫ്‌ലയര്‍ പോയിന്റുകളും സൗജന്യ യാത്രയും താമസസൗകര്യവുമൊക്കെയാണ് വാക്സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ക്വണ്ടസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ യൂബര്‍ ഓസ്‌ട്രേലിയ ഭിന്നശേഷിക്കാരെയും അവരെ ശുശ്രൂഷിക്കുന്നവരെയും സൗജന്യമായി വാക്സിനേഷന്‍ സ്വീകരിക്കാന്‍ കൊണ്ടുപോകുന്ന ഒരു പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends