ന്യൂ സൗത്ത് വെയില്‍സില്‍ ഡെല്‍റ്റ വേരിയന്റ് വൈറസ് പിടിവിട്ട് പരക്കുന്നു; ജൂണ്‍ 16ലെ ഒരു കേസില്‍ നിന്ന് ഒരു മാസത്തിനിടെ 1026 കേസുകളിലേക്ക് പ്രാദേശിക രോഗപ്പകര്‍ച്ച; ആശുപത്രിയിലായിരിക്കുന്നത് കൂടുതലും ചെറുപ്പക്കാര്‍

ന്യൂ സൗത്ത് വെയില്‍സില്‍ ഡെല്‍റ്റ വേരിയന്റ് വൈറസ് പിടിവിട്ട് പരക്കുന്നു; ജൂണ്‍ 16ലെ ഒരു കേസില്‍ നിന്ന് ഒരു മാസത്തിനിടെ 1026 കേസുകളിലേക്ക് പ്രാദേശിക രോഗപ്പകര്‍ച്ച; ആശുപത്രിയിലായിരിക്കുന്നത് കൂടുതലും ചെറുപ്പക്കാര്‍
എന്‍എസ്ഡബ്ല്യൂവില്‍ ഡെല്‍റ്റാ വേരിയന്റ് പിടിവിട്ട് പടരാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ജൂണ്‍ 16ലെ ഒരു കേസില്‍ നിന്ന് ഒരു മാസത്തിനിടെ 1026 കേസുകളിലേക്ക് പ്രാദേശിക രോഗപ്പകര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ രോഗപ്പകര്‍ച്ചയില്‍ ആശുപത്രിയിലായിരിക്കുന്നത് കൂടുതലും ചെറുപ്പക്കാരാണെന്നതും സ്‌റ്റേറ്റില്‍ ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

സ്റ്റേറ്റില്‍ ഏറ്റവും പുതുതായി 97 പുതിയ പ്രാദേശിക കൊവിഡ് ബാധകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ ഒരു മാസത്തില്‍ രോഗബാധിതരായവരുടെ എണ്ണം 1,026ലെത്തിയിരിക്കുന്നത്. സിഡ്‌നിയില്‍ നിന്നുള്ള കേസുകള്‍ വിക്ടോറിയയിലും കൂടുതല്‍ ഭീതിയുയര്‍ത്തുന്നുണ്ട്. എന്നാല്‍ എന്‍എസ്ഡബ്ല്യൂവില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ ഭീതിയിലാക്കിക്കൊണ്ടാണ് ഡെല്‍റ്റ വേരിയന്റ് വൈറസ് ഇപ്പോള്‍ നിയന്ത്രണമില്ലാതെ പകരുന്നത്.

അതായത് കഴിഞ്ഞ മാസം 16ന് വിമാനത്താവളത്തിലെ ഒരു ലിമോസിന്‍ ഡ്രൈവര്‍ക്ക് വൈറസ്ബാധ കണ്ടത്തിയ ശേഷം കൃത്യം ഒരു മാസമാകുമ്പോള്‍, 1,026 പേര്‍ക്ക് പ്രാദേശികമായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആദ്യ വൈറസ് ബാധ കണ്ടെത്തിയ ശേഷം ന്യൂ സൗത്ത് വെയില്‍സില്‍ ഇതുവരെ സ്ഥിരീകരിച്ചത് 6,527 രോഗികളെയാണ്. ഇതില്‍ പ്രാദേശികമായി രോഗം ബാധിച്ചിരിക്കുന്നത് 3,121 പേര്‍ക്കാണ്.ഇതില്‍ മൂന്നിലൊന്നും കഴിഞ്ഞ ഒരു മാസം കൊണ്ടാണ് ഉണ്ടായതാണെന്നതാണ് അധികൃതരെ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ 17 മാസം കൊണ്ട് എന്‍എസ്ഡബ്ല്യൂവില്‍ 2095 പേര്‍ക്ക് പ്രാദേശികമായി കോവിഡ് പകര്‍ന്നപ്പോള്‍ കഴിഞ്ഞ ഒരു മാസം കൊണ്ടുമാത്രം 1,026 പ്രാദേശിക പകര്‍ച്ചകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.


Other News in this category



4malayalees Recommends