എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് നിയമങ്ങള്‍ മുമ്പില്ലാത്ത വിധം കര്‍ക്കശമാക്കി; മാസ്‌ക് പിഴ 200 ഡോളറില്‍ നിന്നും 500 ഡോളറാക്കി ഉയര്‍ത്തി; നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കും; സ്റ്റേറ്റില്‍ കേസുകള്‍ ഉയരുന്നു

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് നിയമങ്ങള്‍ മുമ്പില്ലാത്ത വിധം കര്‍ക്കശമാക്കി; മാസ്‌ക്  പിഴ 200 ഡോളറില്‍ നിന്നും 500 ഡോളറാക്കി ഉയര്‍ത്തി; നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കും; സ്റ്റേറ്റില്‍ കേസുകള്‍  ഉയരുന്നു

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഇത് വരെയില്ലാത്ത വിധം പെരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റില്‍ കോവിഡ് നിയമങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ ശിക്ഷ വര്‍ധിപ്പിച്ചു. 200 ഡോളറായിരുന്നു പിഴ ഇത് പ്രകാരം 500 ഡോളറാക്കി ഉയര്‍ത്തിയിരിക്കുന്നത്. ആവര്‍ത്തിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ബിസിനസുകള്‍ അടപ്പിക്കാന്‍ വെള്ളിയാഴ്ച മുതല്‍ പൊലീസിന് അധികാരം നല്‍കുകയും ചെയ്തിട്ടുണ്ട്.


സ്റ്റേറ്റില്‍ മുമ്പില്ലാത്ത വിധത്തില്‍ കോവിഡ് പെരുകുന്നത് അധികൃതരില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.239 പുതിയ പ്രാദേശിക വൈറസ്ബാധയാണിവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ പുതുതായി രണ്ട് കോവിഡ് മരണങ്ങളും എന്‍എസ്ഡബ്ല്യൂവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 81 കേസുകളാണ് വൈറസ്ബാധയുള്ളപ്പോള്‍ ഐസൊലേഷനിലായിരുന്നത്. കൂടാതെ സ്റ്റേറ്റിലുള്ള ഉറവിടമാറിയാത്ത 126 കേസുകളെക്കുറിച്ച് അന്വേഷിച്ചു വരികയാണ് ഗവണ്‍മെന്റിപ്പോള്‍.


ഉറവിടമറിയാത്ത കേസുകളില്‍ നിന്ന് സമൂഹത്തിലെ കൂടുതല്‍ പേരിലേക്ക് മഹാമാരി പടര്‍ന്നിട്ടുണ്ടോയെന്ന ആശങ്ക കനത്തതിനെ തുടര്‍ന്നാണ് സ്‌റ്റേറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. സ്റ്റേറ്റിലെ കമ്പര്‍ലാന്റ്, കാന്റര്‍ബറി -ബാങ്ക്‌സ്ടൗണ്‍, ബ്ലാക്ക്ടൗണ്‍, ലിവര്‍പൂള്‍, ഫെയര്‍ഫീല്‍ഡ്, പാരമറ്റ, ജോര്‍ജസ് റിവര്‍, ക്യാമ്പ്‌ബെല്‍ ടൗണ്‍ എന്നിവിടത്തുകാര്‍ വീട് വിട്ട് പുറത്തുപോയാല്‍ മാസ്‌ക് ധരിക്കണമെന്നത് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇവിടങ്ങളിലുള്ളവര്‍ക്ക് അഞ്ച് കിലോമീറ്റര് പരിധിക്കുള്ളില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളുവെന്നും പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍ പ്രത്യേകം മുന്നറിയിപ്പേകുന്നു.





Other News in this category



4malayalees Recommends