വിക്ടോറിയയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കലടക്കമുള്ള ഇളവുകള്‍ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നു; സ്റ്റേറ്റില്‍ ആറ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതിനാല്‍ മാസ്‌ക് നിബന്ധന അടക്കം നിഷ്‌കര്‍ഷകര്‍ തുടരുന്നു; ഡെല്‍റ്റാ വേരിയന്റിനെക്കുറിച്ച് മുന്നറിയിപ്പ്

വിക്ടോറിയയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കലടക്കമുള്ള ഇളവുകള്‍ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നു; സ്റ്റേറ്റില്‍ ആറ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതിനാല്‍ മാസ്‌ക് നിബന്ധന അടക്കം നിഷ്‌കര്‍ഷകര്‍ തുടരുന്നു; ഡെല്‍റ്റാ വേരിയന്റിനെക്കുറിച്ച് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ സ്ഥിതി ഏറ്റവും രൂക്ഷമായ സ്‌റ്റേറ്റായ വിക്ടോറിയയില്‍ നിലവിലും കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കടുത്ത മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ ആറ് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. എല്ലാ കേസുകളും വൈറസ്ബാധയുള്ളപ്പോള്‍ ക്വാറന്റൈനില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിക്ടോറിയയില്‍ ബുധനാഴ്ച സ്ഥിരീകരിച്ച ഉറവിടമാറിയാത്ത ഒരു കേസിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍.

അതിനിടെ വിക്ടോറിയയില്‍ ദിവസങ്ങളായി നിലവിലുണ്ടായിരുന്ന ഒരു പറ്റം കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുമുണ്ട്. രോഗത്തെ പിടിച്ച് കെട്ടാന്‍ സഹകരിച്ച ഓരോ വിക്ടോറിയക്കാരോടും അതിനായി രാപ്പകല്‍ പ്രവര്‍ത്തിച്ച ആരോഗ്യ വകുപ്പ് ജീവക്കാരോടും നന്ദി പ്രകടിപ്പിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. സ്റ്റേറ്റില്‍ കോവിഡിന്റെ സാമൂഹിക വ്യാപനത്തില്‍ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 27 അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ എടുത്ത് മാറ്റിയെന്ന് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നിലവിലും ആയിരക്കണക്കിന് വിക്ടോറിയക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും ശക്തമാണ്. കടുത്ത വേഗത്തില്‍ നിയന്ത്രണാതീതമായി പടരുന്ന ഡെല്‍റ്റാ വേരിയന്റിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.അതിനാല്‍ കോവിഡുമാി ബന്ധപ്പെട്ട പരിശോധനകള്‍ സ്‌റ്റേറ്റില്‍ എല്ലായിടത്തും ശക്തമായി നടന്ന് വരുന്നുണ്ട്. അര്‍ഹരായവരെല്ലാം എത്രയും വേഗം വാക്‌സിനെടുക്കണമെന്ന നിര്‍ദേശവും ശക്തമാണ്. ജൂലൈ 27 അര്‍ധരാത്രി മുതല്‍ എല്ലാ വിക്ടോറിയക്കാര്‍ക്കും ഏത് കാരണത്തിനായും വീട് വിട്ട് പുറത്ത് പോകാമെങ്കിലും മാസ്‌ക് പോലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പുലര്‍ത്തണമെന്ന നിര്‍ദേശം ശക്തമാണ്.

Other News in this category



4malayalees Recommends