ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലുള്ളവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസ്: പുതിയ നിയമനിര്‍മ്മാണത്തിലൂടെ കടുത്ത നീക്കവുമായി ഗവണ്‍മെന്റ്; ലക്ഷ്യം താല്‍ക്കാലിക വിസകളിലുള്ളവരുടെ തൊഴില്‍ ചൂഷണം തടയല്‍

ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലുള്ളവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസ്: പുതിയ നിയമനിര്‍മ്മാണത്തിലൂടെ കടുത്ത നീക്കവുമായി ഗവണ്‍മെന്റ്; ലക്ഷ്യം താല്‍ക്കാലിക വിസകളിലുള്ളവരുടെ തൊഴില്‍ ചൂഷണം തടയല്‍
ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസകളിലെത്തുന്നവരെ വന്‍ തോതില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന പ്രവണത പെരുകുന്നത് തടയാന്‍ കര്‍ക്കശമായ പുതിയ നിയമവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തുന്നു. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയിലെത്തുന്നവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്. പുതിയ നിയമത്തിന്റെ കരടുരൂപത്തിന്‍മേല്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

രാജ്യത്ത് ടെംപററി വിസയിലുള്ളവരുടെ തൊഴില്‍ ചൂഷണത്തിന് അറുതി വരുത്തുന്നതിനെക്കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2016 ല്‍ സര്‍ക്കാര്‍ ഒരു മൈഗ്രന്റ് വര്‍ക്കേഴ്‌സ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരുന്നു.ഈ കര്‍മ്മസമിതി 2019ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വരുത്തുന്നത്. ഇത് പ്രകാരം ടെംപററി

വിസയിലുള്ളവരെ നിയമവിരുദ്ധമായി തൊഴിലെടുക്കാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന തൊഴില്‍ ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടാകുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ അലക്‌സ് ഹോക് വെളിപ്പെടുത്തുന്നു.

ഇതുവരെയുള്ള കീഴ് വഴക്കമനുസരിച്ച് ഇത്തരം കുറ്റം ചെയ്യുന്ന എംപ്ലോയര്‍മാരെ പിഴക്കും വിലക്കിനും മാത്രമായിരുന്നു വിധേയരാക്കിയിരുന്നത്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പുറമെ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, ഗ്രാജ്വേറ്റ് വിസ, വര്‍ക്കിംഗ് ഹോളിഡേ വിസ, പ്രൊവിഷണല്‍ വിസകള്‍ എന്നിവയിലുള്ളവര്‍ക്കും പുതിയ നിയമമനുസരിച്ച് സംരക്ഷണം ലഭിക്കും. വിദ്യാര്‍ത്ഥി വിസയിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍ സമയം ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചാലാണ് പുതിയ നിയമമനുസരിച്ച് നടപടിയെടുക്കുക. ഇപ്പോള്‍ ആഴ്ചയില്‍ 20 മണിക്കൂറാണ് പൊതുവില്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി.


Other News in this category



4malayalees Recommends