ദുബൈയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും

ദുബൈയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും
ദുബൈ താമസവിസക്കാരില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള എമിറാത്തികള്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കും.

ഫൈസര്‍ബയോഎന്‍ടെക് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. യോഗ്യരായ താമസക്കാര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പരായ 800342 വിളിച്ച് വാക്‌സിന്‍ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ താമസവിസ ഉള്ളവരാണെങ്കിലും ദുബൈയിലാണ് താമസമെങ്കില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കും. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ഈ സേവനം ലഭിക്കുക.


Other News in this category



4malayalees Recommends