യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു തുടങ്ങി

യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു തുടങ്ങി
യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയുടെ മൃതദേഹമാണ് ആദ്യമായി കേരളത്തിലെത്തിച്ചത്. കേരളത്തില്‍ മൃതദേഹമെത്തിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.

വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും കഴിയാതെ മറുനാട്ടില്‍ സംസ്‌കരിക്കേണ്ടിവരുന്ന ദുഃഖകരമായ അവസ്ഥക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. പോസിറ്റീവായ മൃതദേഹങ്ങളും നാട്ടിലെത്തിക്കാന്‍ കഴിയുന്ന വിധം നാട്ടിലെയും യുഎഇയിലെയും നിയമങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കുടുംബ കല്ലറയില്‍ സംസ്‌കരിച്ചത്. ഹംപാസ് സന്നദ്ധപ്രവര്‍ത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം എംബാം ചെയ്യുന്നതിന് പകരം സ്റ്റെര്‍ലൈസേഷന്‍ നടത്തണം. നാട്ടില്‍നിന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം. മൃതദേഹം എംബാമിങ് നടത്താത്തതിനാല്‍ 14 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് നാട്ടിലെത്തിച്ച ഉടന്‍ സംസ്‌കാര നടപടികള്‍ ആരംഭിക്കേണ്ടി വരും

Other News in this category



4malayalees Recommends