ന്യൂ സൗത്ത് വെയില്‍സിലെ പുതിയ കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കുട്ടികളില്‍; ഭാഗ്യത്തിന് കുട്ടികള്‍ ഐസിയുവില്‍ എത്തുന്നില്ല

ന്യൂ സൗത്ത് വെയില്‍സിലെ പുതിയ കോവിഡ് കേസുകളില്‍  മൂന്നിലൊന്നും കുട്ടികളില്‍; ഭാഗ്യത്തിന് കുട്ടികള്‍ ഐസിയുവില്‍ എത്തുന്നില്ല
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ന്യൂ സൗത്ത് വെയില്‍സില്‍ രേഖപ്പെടുത്തിയ പുതിയ കൊറോണാവൈറസ് കേസുകളില്‍ മൂന്നിലൊന്നും കുട്ടികളിലും, കൗമാരക്കാരിലും. കഴിഞ്ഞ 24 മണിക്കൂറില്‍ പത്ത് വയസ്സില്‍ താഴെയുള്ള 177 കുട്ടികളാണ് കോവിഡ്19 പോസിറ്റീവായത്. 10 മുതല്‍ 19 വരെ പ്രായമുള്ള 215 പേര്‍ക്കും വൈറസ് പിടിപെട്ടു.

കുട്ടികളില്‍ വൈറസ് കേസുകള്‍ ഈ വിധം രേഖപ്പെടുത്തുമ്പോഴും ഇവരൊന്നും ഐസിയുവില്‍ എത്തിപ്പെടുന്നില്ലെന്നത് ആശ്വാസമാണ്. മാതാപിതാക്കള്‍ രോഗബാധിതരായതോടെ രോഗം പിടിപെട്ടവരാണ് ആശുപത്രിയിലുള്ള ഭൂരിഭാഗം കുട്ടികളും.

കോവിഡ്19 പിടിപെടുന്ന ഒരു ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ വേണ്ടിവരുന്നെന്ന് വെസ്റ്റ്മീഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഫിസിഷ്യനും, ഗവേഷകനുമായ ഡോ. ഫിലിപ്പ് ബ്രിട്ടന്‍ പറഞ്ഞു. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് വരുമ്പോള്‍ ഫ്‌ളൂയിഡ് പിന്തുണയും, കൗമാരക്കാര്‍ക്ക് ശ്വാസകോശത്തെ വൈറസ് ബാധിക്കുന്നതുമാണ് പ്രശ്‌നങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നുണ്ടെങ്കിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാകുമെന്നാണ് പല രക്ഷിതാക്കളും ഭയക്കുന്നത്. ഈ അവസ്ഥയും കുട്ടികളില്‍ കുറവാണ്. രണ്ട് മാസത്തിന് ശേഷവും ലക്ഷണങ്ങള്‍ കാണിക്കുന്നത് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ കുട്ടികളാണ്. തുടര്‍ച്ചയായ ചുമയും, ക്ഷീണവുമാണ് കുട്ടികളിലെ പ്രധാന ലക്ഷണങ്ങള്‍, ചുരുക്കം കുട്ടികള്‍ക്കാണ് ഗന്ധം നഷ്ടമാകുന്നത്, ഡോ. ബ്രിട്ടന്‍ പറഞ്ഞു.



Other News in this category



4malayalees Recommends