ഒരു വര്‍ഷത്തിനിടെ ആദ്യമായി വിക്ടോറിയയില്‍ കോവിഡ്19 ബാധിച്ച് മരണങ്ങള്‍; രണ്ട് സ്ത്രീകളും മരണമടഞ്ഞ് വീട്ടില്‍ വെച്ച്; സ്ഥിതി കൈവിട്ട് പോകുകയാണോ?

ഒരു വര്‍ഷത്തിനിടെ ആദ്യമായി വിക്ടോറിയയില്‍ കോവിഡ്19 ബാധിച്ച് മരണങ്ങള്‍; രണ്ട് സ്ത്രീകളും മരണമടഞ്ഞ് വീട്ടില്‍ വെച്ച്; സ്ഥിതി കൈവിട്ട് പോകുകയാണോ?
ഒരു വര്‍ഷത്തിനിടെ ആദ്യമായി കോവിഡ്19 ബാധിച്ച് വിക്ടോറിയയില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. ഡാരെബിന്‍ മേഖലയില്‍ ഒരു 40കാരിയും, ഹ്യൂമില്‍ 60കളില്‍ പ്രായമുള്ള സ്ത്രീയുമാണ് വീടുകളില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം തരംഗത്തിന് ശേഷം വിക്ടോറിയയില്‍ രേഖപ്പെടുത്തുന്ന ആദ്യ മരണങ്ങളാണിത്. ഇതോടെ മരണസംഖ്യ 822 ആയി.

സംഭവവുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും അഗാധമായ ഖേദം രേഖപ്പെടുത്തുന്നതായി വിക്ടോറിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡ്19 ലക്ഷണങ്ങള്‍ വേഗത്തില്‍ മോശമായേക്കാം. ഈ അവസ്ഥ നേരിട്ടാല്‍ ഉടന്‍ മെഡിക്കല്‍ പരിചരണം തേടണം. എമര്‍ജന്‍സി ആണെങ്കില്‍ ട്രിപ്പിള്‍0യില്‍ വിളിക്കാം, ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

എന്‍എസ്ഡബ്യുവില്‍ മൂന്ന് പേരുടെ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ തരംഗത്തില്‍ 93 കോവിഡ്19 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം എന്‍എസ്ഡബ്യുവിനേക്കാള്‍ വേഗത്തില്‍ വിക്ടോറിയയില്‍ കേസുകള്‍ ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേറ്റിന്റെ ഡുനട്ട് ഡേയ്ക്ക് ശേഷമുള്ള 27 ദിവസങ്ങളില്‍ 1115 ലോക്കല്‍ കേസുകളാണ് വിക്ടോറിയയില്‍ കണ്ടെത്തിയത്.

എന്‍എസ്ഡബ്യുവില്‍ ഈ സമയത്ത് 767 കേസുകളാണ് രേഖപ്പെടുത്തിയത്. അവസ്ഥ ഇതാണെങ്കിലും വിക്ടോറിയയ്ക്ക് നിലവിലെ ഡെല്‍റ്റ വേരിയന്റിനെ വിജയകരമായി നേരിടാന്‍ കഴിയുമെന്ന് സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി എപ്പിഡെമോളജിസ്റ്റ് അഡ്രിയാന്‍ എസ്‌റ്റെര്‍മാന്‍ പറഞ്ഞു.

വിക്ടോറിയയില്‍ സ്ഥിതി അങ്ങോട്ടും, ഇങ്ങോട്ടും പോകാമെന്ന അവസ്ഥയിലാണ്. എന്നിരുന്നാലും നിയന്ത്രണം സാധ്യമാണ്. എന്‍എസ്ഡബ്യുവില്‍ നിയന്ത്രണം വിട്ട അവസ്ഥയാണെന്നും പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.


Other News in this category



4malayalees Recommends