നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും 'നായകളെന്ന്' വിശേഷിപ്പിച്ച് കോവിഡ് രോഗി; എന്‍എസ്ഡബ്യു ആശുപത്രിയില്‍ എസിയ്ക്ക് തണുപ്പ് കൂടുതലായതിനാല്‍ വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പരാക്രമം

നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും 'നായകളെന്ന്' വിശേഷിപ്പിച്ച് കോവിഡ് രോഗി; എന്‍എസ്ഡബ്യു ആശുപത്രിയില്‍ എസിയ്ക്ക് തണുപ്പ് കൂടുതലായതിനാല്‍ വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പരാക്രമം

ആശുപത്രിയില്‍ തണുപ്പ് കൂടുതലായതിനാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോവിഡ്-19 രോഗി. ഇതിന്റെ പേരില്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അസഭ്യം പറയുന്ന സ്വന്തം വീഡിയോ പകര്‍ത്തി രോഗി ടിക് ടോകില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വിവാദമായി.


തന്റെ വാര്‍ഡിലെ എയര്‍ കണ്ടീഷന്‍ തണുപ്പ് കുറയ്ക്കാന്‍ 15 തവണ ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. 'ഇത് ഓഫ് ചെയ്യാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞു. തണുത്ത് മരവിക്കുകയാണ്. ഇവിടെ എന്റെ കോവിഡ് കൂടുതല്‍ മോശമാകുകയേയുള്ളൂ. എസിയാണ് ഇതിന് കാരണം. ഇതെല്ലാം തട്ടിപ്പാണ്. എന്റെ ബന്ധു ഡോക്ടറാണ്', രോഗി പറയുന്നു.

വാര്‍ഡിന്റെ മാനേജര്‍ ഇയാളോട് തര്‍ക്കിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പോലീസിനെ വിളിക്കുന്നെങ്കില്‍ വിളിച്ചോളൂ, ഞാന്‍ ഇവിടെ നില്‍ക്കില്ലെന്നാണ് ഇയാളുടെ പ്രതികരണം. താന്‍ വീട്ടില്‍ പോയി ക്വാറന്റൈന്‍ ചെയ്‌തോളാമെന്നും, ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ഇതോടെ സ്ഥലത്തെത്തിയ ഡോക്ടര്‍ ബ്ലഡ് ടെസ്റ്റില്‍ വൈറ്റ് സെല്‍ കൗണ്ട് അല്‍പ്പം പ്രശ്‌നമാണെന്നും, പിന്നീട് വീട്ടില്‍ പോകാമെന്നും പറഞ്ഞ് ശാന്തനാക്കുന്നുണ്ട്.

എന്നാല്‍ തനിക്ക് ഇപ്പോള്‍ തന്നെ പോകണമെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നു. മെഡിക്കല്‍ ഉപദേശം ലംഘിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യുന്നുവെന്ന് എഴുതി കൊടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ 10 മിനിറ്റിനകം കിട്ടിയില്ലെങ്കില്‍ പോകുമെന്നായി ഭീഷണി. സമയപരിധി വെച്ച് ഡിസ്ചാര്‍ജ്ജ് നടക്കില്ലെന്ന് ഡോക്ടറും പറഞ്ഞു.

ഇതോടെയാണ് നായകളെന്നും മറ്റുമുള്ള വാക്കുകള്‍ ഉപയോഗിച്ച് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അസഭ്യം പറയാന്‍ തുടങ്ങിയത്. വീഡിയോ വൈറലായെങ്കിലും എന്‍എസ്ഡബ്യു ഹെല്‍ത്ത് സര്‍വ്വീസ് ഇതിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Other News in this category



4malayalees Recommends