പാക് സുരക്ഷയില്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ പ്രശ്‌നമില്ലേ ; താരങ്ങളെ പരിഹസിച്ച് ഹഫീസ്

പാക് സുരക്ഷയില്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ പ്രശ്‌നമില്ലേ ; താരങ്ങളെ പരിഹസിച്ച് ഹഫീസ്
സുരക്ഷാ പ്രശ്‌നം പറഞ്ഞ് പരമ്പര റദ്ദാക്കി രാജ്യം വിട്ട ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനോടുള്ള കലിപ്പ് അടങ്ങാതെ പാക് താരം മുഹമ്മദ് ഹഫീസ്. രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലേയെന്നായിരുന്നു പരിഹാസം കലര്‍ന്ന ഹഫീസിന്റെ ചോദ്യം.

അതേ വഴിയും സുരക്ഷയ്ക്ക് അതേ ഉദ്യോഗസ്ഥരുമുണ്ടായിരുന്നിട്ടും ഇത്തവണ ഭീഷണിയൊന്നുമില്ലാത്തത് അത്ഭുതമായിപ്പോയെന്ന് ഹഫീസ് പരിഹസിച്ചു.

പരമ്പര റദ്ദാക്കിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ചിത്രമുള്‍പ്പെടെയാണ് ഹഫീസിന്റെ കളിയാക്കല്‍.

എന്നാല്‍ ഹഫീസിന്റെ പരിഹാസത്തിന് മറുപടി കുറിച്ച ന്യൂസിലന്‍ഡ് താരം മിച്ചല്‍ മകലീനഗന്‍ പിന്നാലെ മറുപടി ട്വീറ്റ് ഡിലീറ്റ് ചെയ്തു. പരമ്പര റദ്ദാക്കിയ താരങ്ങളെ വിമര്‍ശിക്കരുതെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ആ പറഞ്ഞില്‍ മോശം അര്‍ത്ഥമുണ്ടെന്ന് മനസിലായി. പരമ്പര റദ്ദാക്കിയതിന് താരങ്ങളെയോ അസോസിയേഷനേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്തൂ.ലഭിച്ച നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. പാക് പര്യടനത്തില്‍ കളിച്ചു തന്നെ കഴിവു തെളിയിക്കാന്‍ ആഗ്രഹിച്ചെത്തിയ ഒരു കൂട്ടം യുവാക്കളാണ് ടീമിലുണ്ടായിരുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. തിരിച്ചുപോകുകയല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റു വഴിയില്ലായിരുന്നുവെന്നായിരുന്നു മക്ലീനഗന്‍ കുറിച്ചത്.

Other News in this category4malayalees Recommends