പരസ്പരമുള്ള ബന്ധം തെളിയിക്കേണ്ട ആവശ്യമില്ല ; കരാര്‍ റദ്ദാക്കിയ വിഷയത്തില്‍ ഓസ്‌ട്രേലിയയെ രൂക്ഷമായി വിമര്‍ശിച്ച ഫ്രാന്‍സിന് മറുപടി ; ഫ്രഞ്ച് മണ്ണിനായി ജീവന്‍ പൊഴിച്ച തങ്ങളുടെ പട്ടാളക്കാരെ അനുസ്മരിക്കൂവെന്നും ഓര്‍മ്മപ്പെടുത്തല്‍

പരസ്പരമുള്ള ബന്ധം തെളിയിക്കേണ്ട ആവശ്യമില്ല ; കരാര്‍ റദ്ദാക്കിയ വിഷയത്തില്‍ ഓസ്‌ട്രേലിയയെ രൂക്ഷമായി വിമര്‍ശിച്ച ഫ്രാന്‍സിന് മറുപടി ; ഫ്രഞ്ച് മണ്ണിനായി ജീവന്‍ പൊഴിച്ച തങ്ങളുടെ പട്ടാളക്കാരെ അനുസ്മരിക്കൂവെന്നും ഓര്‍മ്മപ്പെടുത്തല്‍
യുഎസ് ബ്രിട്ടന്‍ ഓസ്‌ട്രേലിയ സൈനിക സഹകരണം ഉറപ്പാക്കുന്ന കരാര്‍ ഒപ്പുവച്ചതോടെ ഫ്രാന്‍സിന് നഷ്ടം ദശലക്ഷക്കണക്കിന് ഡോളറാണ്. യുഎസിന്റെ ടോംഹോക് ക്രൂയിസ് ദീര്‍ഘദൂര മിസൈലുകള്‍ ഓസ്‌ട്രേലിയയ്ക്ക് ലഭിക്കും. എന്നാല്‍ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയതോടെ ഫ്രാന്‍സ് കടുത്ത അതൃപ്തിയിലാണ്.

ഇപ്പോഴിതാ ഫ്രാന്‍സിനോടുള്ള തങ്ങളുടെ ബന്ധം വളരെ വലുതാണെന്നും അതു തെളിയിക്കേണ്ടതല്ലെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ വ്യക്തമാക്കുന്നു. ലോകമഹായുദ്ധത്തില്‍ പൊലിഞ്ഞ ഓസ്‌ട്രേലിയന്‍ ആര്‍മി അംഗങ്ങളെ കുറിച്ചോര്‍ത്താല്‍ മനസിലാകുമെന്നും ഫ്രഞ്ച് മണ്ണിനായി പോരാടിയവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് പോരാട്ട ചരിത്രത്തലെ ആയിരക്കണക്ക് പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ചരിത്രം ഓര്‍മ്മിപ്പിക്കുകയായിരുന്നു ജോയ്‌സ്.

അംബാസഡര്‍മാരെ തിരിച്ചുവിളിച്ചതിനൊപ്പം രൂക്ഷ ഭാഷയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ വിഷയത്തില്‍ പ്രതികരിച്ചത്. വലിയൊരു കരാര്‍ നഷ്ടമായതിന്റെ രോഷത്തിലാണ് ഫ്രാന്‍സ്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയുടെ വിശദീകരണങ്ങളൊന്നും കേള്‍ക്കാന്‍ ഫ്രാന്‍സ് കൂട്ടാക്കുന്നില്ല.

ഏഷ്യ പസഫിക് റീജ്യണിലെ സുരക്ഷ ഉറപ്പാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഓസ്‌ട്രേലിയ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. ചൈനയ്ക്ക് അധിനിവേശത്തിനെതിരെ കിട്ടിയ തിരിച്ചടിയാണ് ഈ കരാര്‍. ചൈനയും അതിനാല്‍ തന്നെ അതൃപ്തി പരസ്യമാക്കി കഴിഞ്ഞു.

ഓസ്‌ട്രേലിയയുടെ സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് നിര്‍ണ്ണായക തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് സ്‌കോട്ട് മൊറിസണും വ്യക്തമാക്കി.

Other News in this category



4malayalees Recommends