നാലു വയസ്സുള്ള കുഞ്ഞിനെ കാണാത്ത വേദനയില്‍ മാതാപിതാക്കള്‍ ; നാലു ദിവസമായി തെരച്ചില്‍ തുടരുന്നു ; എല്ലാ സാധ്യതകളും ഉപയോഗിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ്

നാലു വയസ്സുള്ള കുഞ്ഞിനെ കാണാത്ത വേദനയില്‍ മാതാപിതാക്കള്‍ ; നാലു ദിവസമായി തെരച്ചില്‍ തുടരുന്നു ; എല്ലാ സാധ്യതകളും ഉപയോഗിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ്
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ നാലു വയസ്സുകാരിയെ കാണാതായിട്ട് നാലു ദിവസം പിന്നിട്ടു. മകളെ കാണാത്തതില്‍ കടുത്ത നിരാശയിലാണ് മാതാപിതാക്കള്‍. തങ്ങളുടെ മകളെ കണ്ടെത്തിതരണമെന്ന് വലിയ വേദനയോടെ അപേക്ഷിക്കുകയാണ് ഈ അമ്മ. ശനിയാഴ്ച മാതാപിതാക്കള്‍ക്കൊപ്പം ടെന്റില്‍ ഉറങ്ങുകയായിരുന്നു കുഞ്ഞ്. രാത്രി 1.30നാണ് അമ്മ കുഞ്ഞിനെ കണ്ടത്. കാണാതായെന്ന് തിരിച്ചറിഞ്ഞത് മുതല്‍ താനും ജേക്കും (സ്‌റ്റെപ് ഫാദര്‍) കുഞ്ഞിനായി തിരച്ചില്‍ നടത്തുകയായിരുന്നു. ആദ്യം അടുത്തുള്ള സ്ഥലങ്ങളില്‍ തിരഞ്ഞു. കാണാനില്ലെന്ന് മനസിലാക്കി കാര്‍ എടുത്ത് തിരച്ചില്‍ നടത്തി. തങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ വേണമെന്നും മകളെ കണ്ടെത്തി നല്‍കണമെന്നും ഇവര്‍ പറയുന്നു.

Ellie Smith and Jake Gliddon.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടയ്ക്ക് തെരച്ചിലിന് തടസ്സം നേരിട്ടിരുന്നു. നാലു ദിവസമായി കുട്ടിയ്ക്കുള്ള അന്വേഷണത്തിലാണ്. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് അന്വേഷണം.

വാഹനങ്ങളിലെല്ലാം വിശദ പരിശോധന നടത്തുന്നുണ്ട്. എവിടെയെന്ന സൂചനയില്ലാതെ പിന്നോട്ടില്ലെന്നാണ് പൊലീസ് അധികൃതരും പറയുന്നത്. പൊലീസ് നല്ല രീതിയില്‍ അന്വേഷിക്കുന്നുണ്ടെന്ന് മാതാപിതാക്കളും വ്യക്തമാക്കി.

Police are "not ruling anything in or out" as the desperate search for Cleo continues.

രാത്രി 1.30 വരെ മകള്‍ ടെന്റിലുണ്ടായിരുന്നു. 6.30ന് എണീറ്റു നോക്കുമ്പോള്‍കാണുന്നില്ല. ഞായറാഴ്ച ഫേസ്ബുക്കിലൂടെ മകളെ കാണാനില്ലെന്ന് പോസ്റ്റ് ചെയ്തിരുന്നു, കണ്ടാല്‍ പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

വല്ലാത്ത ആശങ്കയിലൂടെയാണ് കടന്നുപോകുന്നതെന്നും കുഞ്ഞിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ കണ്ണീരോടെ പറയുന്നു.

Other News in this category4malayalees Recommends