പ്രതിഷേധങ്ങളില്‍ കൂസലില്ലാതെ ഡാന്‍ ആന്‍ഡ്രൂസ്; ഏത് സമയത്തും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്ന നിയമങ്ങള്‍ നടപ്പാക്കി വിക്ടോറിയന്‍ ഗവണ്‍മെന്റ്; മഹാമാരി പ്രഖ്യാപനങ്ങള്‍ ഇനി ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് പകരം പ്രീമിയര്‍ തീരുമാനിക്കും

വിവാദമായ മഹാമാരി നിയമങ്ങള്‍ നടപ്പാക്കാനുള്ള അധികാരം കരസ്ഥമാക്കി വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ്. വിക്ടോറിയയിലെ അപ്പര്‍ ഹൗസും, ലെജിസ്ലേറ്റീവ് അസംബ്ലിയും കടന്നെത്തിയ ബില്‍ നിയമമായി. ഇതോടെ മഹാമാരികള്‍ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്വം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പകരം പ്രീമിയറിന്റെ കൈയിലെത്തി.

എന്നാല്‍ നിയമങ്ങള്‍ വിക്ടോറിയയെ തുറന്നിടാനും, സുരക്ഷിതമാക്കി വെയ്ക്കാനും വഴിയൊരുക്കുമെന്ന് ആന്‍ഡ്രൂസ് പ്രഖ്യാപിച്ചു. മഹാമാരി അവസാനിച്ചിട്ടില്ലാത്തതിനാല്‍ നമുക്ക് ഒരു സെറ്റ് നിയമങ്ങള്‍ ആവശ്യമുണ്ട്. ജീവനക്കാരെയും, രോഗസാധ്യത ഏറിയവരെയും, മറ്റെല്ലാവരെയും സുരക്ഷിതമായി വെയ്ക്കാന്‍ ഒന്നും കഴിഞ്ഞിട്ടില്ലെന്ന് നമ്മള്‍ തിരിച്ചറിയണം, പ്രീമിയര്‍ വ്യക്തമാക്കി.

നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെ വലിയ ജനരോഷം നേരിട്ടതോടെ ബില്ലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. പിഴ കുറയ്ക്കുന്നതും, മഹാമാരി തീരുമാനങ്ങള്‍ ഒഴിവാക്കാനുള്ള സമയപരിധി കുറച്ചും മാറ്റങ്ങള്‍ വരുത്തി. നിലവിലെ സ്റ്റേറ്റിന്റെ അടിയന്തര അധികാരങ്ങള്‍ക്ക് പകരമാണ് പുതിയ നിയമം നിലവില്‍ വരുന്നത്.
Other News in this category

4malayalees Recommends