കുവൈത്തിലെത്തുന്നവര്‍ക്ക് ഞയറാഴ്ച മുതല്‍ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍

കുവൈത്തിലെത്തുന്നവര്‍ക്ക് ഞയറാഴ്ച മുതല്‍ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍
കുവൈത്തിലെത്തുന്നവര്‍ക്ക് ഞയറാഴ്ച മുതല്‍ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍. രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജനുവരി 2 മുതല്‍ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധം ആക്കിയിട്ടുണ്ട്.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിന്‍േറതാണ് തീരുമാനം. കുവൈത്തിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവെന്ന് തെളിയിക്കണം.

നേരത്തെ 72 മണിക്കൂറിനുള്ളില്‍ എടുത്താല്‍ മതിയായിരുന്നു. ഡിസംബര്‍ 26 മുതലാണ് ഉത്തരവിന് പ്രാബല്യം. യാത്രക്കാര്ക്കുള്ള ക്വാറന്റീന്‍ ഏഴ് ദിവസമുള്ളത് പത്തുദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 72 മണിക്കൂര്‍ കഴിഞ്ഞ് പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകും

Other News in this category



4malayalees Recommends