തമിഴിലൂടെയാണ് നടി അപ്സര സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സീരിയലിലെ കഥാപാത്രത്തിന്റെ പേരായ ലിഡിയ പോള്‍ എന്നത് തന്നെ ഇവര്‍ തന്റെ സ്റ്റേജ് നെയിം ആയി സ്വീകരിച്ചു . ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടെവലിവിഷന്‍ പുരസ്കാര പ്രഖ്യാപനത്തിനിടെ സീരിയലുകളൊന്നും നിലവാരമുള്ളവയല്ലെന്ന അധികൃതരുടെ പ്രസ്താവനയില്‍ തനിക്കുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയീണ് നടി .
'അന്ന് അധികാരികള്‍ സീരിയലിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയോട് യോജിക്കാനാവില്ല. ഒന്നോ രണ്ടോ സീരിയലുകള്‍ വിവാഹേതര ബന്ധങ്ങളെ അല്ലെങ്കില്‍ പുരുഷ മേധാവിത്വത്തെ അല്ലെങ്കില്‍ അതുപോലുള്ള വിഷയങ്ങള്‍ എടുത്ത് അവതരിപ്പിക്കുന്നുണ്ട്. അതിനര്‍ത്ഥം മലയാളത്തില്‍ യോഗ്യമായ സീരിയലുകള്‍ ഇല്ലെന്നല്ല.
എന്റെ സീരിയലില്‍ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് ഒരു സ്ത്രീ എന്താണ് അനുഭവിക്കുന്നതെന്നാണ്. അവളുടെ ആര്‍ത്തവചക്രം എല്ലാ മാസവും എന്തൊക്കെതരത്തില് അവളെ ബാധിക്കുന്നുണ്ട്. ഒരു പുരുഷന് വീട്ടുജോലികള്‍ ഏറ്റെടുക്കുന്ന രംഗം ഉള്‍പ്പെടുത്തിയത് വിപ്ലവം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഞങ്ങള്‍ അത് സാധാരണമാക്കുകയായിരുന്നു.
കൂടാതെ കുട്ടികളെ ബോധവല്‍ക്കരിക്കുന്ന വിഷയങ്ങള്‍ അടക്കം ഞങ്ങള്‍ സീരിയലുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതേപോലെ തന്നെ സീരിയലുകള്‍ ഒരു ബിസിനസാണ്. ടിആര്‍പി നോക്കുക അതിനുതകുന്ന തരത്തില്‍ ചെയ്യുക എന്നത് അത്യാവശ്യമാണ്. സീരിയലില്‍ ഓവര്‍ മേക്കപ്പാണെന്ന് പരിഹസിക്കുന്നവര്‍ പോലും നായിക മേക്കപ്പില്ലാതെ നൈറ്റ് ധരിച്ച് എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടാല്‍ നെറ്റി ചുളിക്കും' അപ്സര വ്യക്തമാക്കി.