നടിക്ക് നീതി ലഭിക്കണം, അത് ചെയ്തയാളെയാണ് കണ്ടുപിടിക്കേണ്ടത്; 'വനിതാ' വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് അരുണ്‍ ഗോപി

നടിക്ക് നീതി ലഭിക്കണം, അത് ചെയ്തയാളെയാണ് കണ്ടുപിടിക്കേണ്ടത്; 'വനിതാ' വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് അരുണ്‍ ഗോപി
വനിതയുടെ കവര്‍ പേജില്‍ ദിലീപിന്റെ ചിത്രം വന്നത് വിവാദമായിരുന്നു . ഈ സഹാചര്യത്തില്‍ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.തന്റെ ഫേസ്ബുക്ക് പേജില്‍ വനിതയുടെ കവര്‍ പേജ് പങ്കുവെച്ചുകൊണ്ടാണ് അരുണ്‍ ഗോപി പിന്തുണ അറിയിച്ചത്.

'എന്റെ വളര്‍ച്ച അത് ഞാന്‍ നോക്കിക്കോളാം ആക്രമിക്കപെട്ട പെണ്‍കുട്ടിക്ക് നീതികിട്ടുക തന്നെ വേണം.അതിനു അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത് അതിനാണ് കോടതി താങ്കളുടെ കണ്ടെത്തല്‍ കോടതി അംഗീകരിക്കുമ്പോള്‍ ഞാന്‍ താങ്കള്‍ പറയുന്നതും അംഗീകരിക്കാം' എന്ന് വിമര്‍ശിച്ചുകൊണ്ടുള്ള ഒരു കമന്റിന് അരുണ്‍ ഗോപി മറുപടിയും നല്‍കിയിരിക്കുന്നു.

നേരത്തെ ഹരീഷ് പേരടിയും സാന്ദ്ര തോമസും ദിലീപിന് പിന്തുണ അറിയിച്ചിരുന്നു. ചിത്രത്തില്‍ തനിക്ക് ഒരു ഓമനത്തമുള്ള കുട്ടിയെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. മനുഷ്യത്വം അത് എല്ലാവരും ഒരേപോലെ അര്‍ഹിക്കുന്നു എന്നാണ് സാന്ദ്ര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.





Other News in this category



4malayalees Recommends