ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'സിബിഐ 5'. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലെ കഥാപാത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.
സേതുരാമയ്യര്‍ പുറകില്‍ കൈകെട്ടി നില്‍ക്കുന്നതായിട്ടായിരുന്നു സ്റ്റില്ലിലുണ്ടായിരുന്നത്. ഇപ്പോഴിതാ അതിന് പിന്നാലെ മകന് ദുല്‍ഖര്‍ സല്‍മാനും അതേ പോസില്‍ കൈകെട്ടിയുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ 'സല്യൂട്ടി'ലെ സ്റ്റില്ലാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന 'സല്യൂട്ട്' ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന പുതിയ സിനിമയാണ്. കുറുപ്പിന് പിന്നാലെ ഈ മാസം 14നാണ് ചിത്രത്തിന്റെ റിലീസ്. 'അരവിന്ദ് കരുണാകരന്' എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തിലെത്തുന്നത്.