ലോകകപ്പ് ഫുട്‌ബോള്‍ ; 24 മണിക്കൂറിനിടെ 12 ലക്ഷം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തു

ലോകകപ്പ് ഫുട്‌ബോള്‍ ; 24 മണിക്കൂറിനിടെ 12 ലക്ഷം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തു
ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ അപേക്ഷിച്ചത് 12 ലക്ഷം ആരാധകര്‍. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ഫിഫ ലോകകപ്പ് ടിക്കറ്റിനുള്ള ബുക്കിങ്ങാണ് വ്യാഴാഴ്ച ഉച്ച കഴിയുമ്പോഴേക്കും റെക്കോഡ് അപേക്ഷകരിലെത്തിയത്.

ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഖത്തറില്‍ നിന്ന് തന്നെയാണ്. അര്‍ജന്റീന, മെക്‌സികോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പിന്നില്‍.

Other News in this category



4malayalees Recommends