കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി 17 ാ0 തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന് ഉഷപൂജയും തുടര്‍ന്ന് 9 മണിക്ക് ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. 10 മണി മുതല്‍ 10 .30 വരെ പൊങ്കാല അരി സമര്‍പ്പണം . 11 .45 ന് ശുദ്ധ പുണ്യാഹം . പൊങ്കാലയിടല്‍ കര്‍മങ്ങള്‍ പണ്ടാര അടുപ്പിലേക്ക് തീ പകരല്‍ കൃത്യം 10.48 AM ന് ആരംഭിക്കുന്നു. ശേഷം 1.00 PM ന് ഉച്ചപൂജയും 1.20 ന് പൊങ്കാല നിവേദിക്കലും 1.30 PM
ന് അന്നദാനവും ഉണ്ടായിരിക്കും. 2.30 PM ന് ജോതിഷപ്രശ്‌നങ്ങള്‍ക്കു കേരളാ ജോതിഷരീതിയനുസരിച്ചു പരിഹാരം കണ്ടെത്താന്‍ ഭക്തര്‍ക്ക് അവസരം നല്‍കുന്നതാണ്. 5.30 PM ന് സര്‍വൈശ്വര്യപൂജയും
തുടര്‍ന്ന് ഭജനയും, അയ്യപ്പ പൂജയും അലങ്കാര ദീപാരാധനയും അത്താഴപൂജയും പ്രസന്നപൂജയും ഉണ്ടായിരിക്കും. ശേഷം നീരാഞ്ജനം, പടിപൂജ, ഹരിവരാസനം, അന്നദാനം
എന്നിവ നടത്തപ്പെടും. എല്ലാ പൂജാവിധികളും ഭക്തര്‍ക്കായി Kent Ayyappa Temple YouTube Channel ല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ശ്രീ മണികണ്ഠന്‍ നമ്പൂതിരി പൂജാവിധികള്‍ക്കു നേതൃത്വം നല്‍കുന്നു. ഭക്തര്‍ക്കായി ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഏറ്റെടുത്തു നടത്തുന്നത് ശ്രീ രാജേഷും കുടുംബവുമാണ്. ജാതി മതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍
അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
EMail: kentayyappatemple@gmail.com
Website: kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent
https://www.facebook.com/kentayyappatemple.org/
Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 /
07747 178476