എം.സി വൈ.എം കെ. എം. ആര്‍. എം യുവ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു

എം.സി വൈ.എം  കെ. എം. ആര്‍. എം  യുവ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ. എം. ആര്‍. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ.എം കെ. എം. ആര്‍. എം സംഘടിപ്പിച്ച യുവ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. അബ്ബാസിയ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരം കെ. എം. ആര്‍. എം ആത്മീയ ഉപദേഷ്ടാവും എം. സി. വൈ. എം ഡയറക്ടറുമായ റവ.ഫാ. ജോണ്‍ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി നാലാം തീയതി ഔദ്യോഗികമായ് ആരംഭിച്ച് നാല് ആഴ്ചകളായി നടത്തിയ മത്സരങ്ങള്‍ക്ക് എം.സി.വൈ.എം പ്രസിഡന്റ് നോബിന്‍ ഫിലിപ്പ്,ഷിബു ജേക്കബ്, അനു വര്‍ഗീസ്, ഷിബു പാപ്പച്ചന്‍, ലിബിന്‍ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി. 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ ടീം കൊച്ചിന്‍ ഹാരിക്കന്‍സ് തുടര്‍ച്ചയായി നാലാം തവണയും വിജയികളായി.ടീം വിന്നേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചു നടന്ന സമാപനചടങ്ങില്‍ റവ.ഫാ. ജോണ്‍ തുണ്ടിയത്ത്, കെ.എം. ആര്‍. എം എം. സി. വൈ. എം ഭാരവാഹികള്‍, സ്‌പോണ്‍സറുമാരായ തയ്ബ ഹോസ്പിറ്റല്‍, അല്‍ മുസെയ്‌നി എക്‌സ്‌ചേഞ്ച് ,മൈ സ്റ്റഡി പ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ജേതാക്കള്‍ക്ക് ട്രോഫിയും, മെഡലുകളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.


വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി

Other News in this category4malayalees Recommends