ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരം റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരീബിന്

ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരം റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരീബിന്
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 'കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി' ഏര്‍പ്പെടുത്തിയ 'ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരം' റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരിബിന്.

കുവൈറ്റ് ഉള്‍പ്പെടുന്ന ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള ഏക ക്രിസ്ത്യന്‍ പുരോഹിതനായ റവ. ഇമ്മാനുവേല്‍ ഗരിബ്, 1999 ജനുവരിയിലാണ് പൗരോഹിത്യം സ്വീകരിച്ചത്. കുവൈറ്റ് ഓയില്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിസ്ഥാനം ഉപേക്ഷിച്ചാണ് അദ്ദേഹം വൈദീക ശുശ്രൂഷയിലേക്ക് തിരിഞ്ഞത്. കുവൈറ്റി പൗരനായ റവ. ഇമ്മാനുവേല്‍ ഗരീബ്, ചെയര്‍മാനായിരിക്കുന്ന നാഷണല്‍ ഇവാഞ്ചലിക്കല്‍ ദേവാലയത്തിന്റെ വളപ്പിലാണ് കുവൈറ്റിലെ 100ഓളം വരുന്ന വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നത്.

മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലത്തിന്റെ മുന്‍ ഹെഡ്മാസ്റ്ററും, ഐ.ടി. കണ്‍സള്‍ട്ടന്റുമായ കുര്യന്‍ വര്‍ഗീസ്, ബഹറൈന്‍ എക്‌സ്‌ചെയിഞ്ച് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ മാത്യൂസ് വര്‍ഗീസ്, ഗള്‍ഫ് അഡ്വാന്‍സ്ഡ് കമ്പനിയുടെ ജനറല്‍ മനേജറും, പാര്‍ട്ണറും, സഹോദരന്‍ കാരുണ്യപദ്ധതിയുടെ കുവൈറ്റ് മേഖലയിലെ കോഓര്‍ഡിനേറ്ററുമായ കെ.എസ്. വറുഗീസ് എന്നിവരായിരുന്നു ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരത്തിന്റെ ജൂറി അംഗങ്ങളായി പ്രവര്‍ത്തിച്ചത്.

മലങ്കരസഭയുടെ മൂന്നാമത് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പുണ്യസ്മരണാര്‍ഹനായ മോറാന്‍ മാര്‍ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായുടെ നാമധേയത്തില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി കുവൈറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ! മാര്‍ ബസേലിയോസ് മൂവ്‌മെന്റ്.

Other News in this category



4malayalees Recommends