ജൂബിലി വേദ മഹാ വിദ്യാലയം കോണ്‍വോക്കേഷന്‍ സംഘടിപ്പിച്ചു

ജൂബിലി വേദ മഹാ വിദ്യാലയം കോണ്‍വോക്കേഷന്‍ സംഘടിപ്പിച്ചു
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ സണ്ഡേസ്‌ക്കൂളായ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സണ്ഡേസ്‌ക്കൂള്‍ ഓ.കെ.ആര്‍. സിലബസ് അനുസരിച്ച് 10, 12 ക്‌ളാസുകളില്‍ വിജയം കരസ്ഥമാക്കിയ കുട്ടികള്‍ ക്കും വേദപ്രവീണ്‍ ഡിപ്‌ളോമ കരസ്ഥമാക്കിയ സണ്ഡേസ്‌ക്കൂള്‍ അദ്ധ്യാപകര്‍ക്കും സര്‍ട്ടിഫിക്കേറ്റും, മെമന്റോയും വിതരണം ചെയ്തു.

നാഷണല്‍ ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ നടന്ന ബിരുദദാന ചടങ്ങില്‍ മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍മ്മല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ക്രിസ്റ്റി മറിയ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി വേദ മഹാ വിദ്യാലയം ഹെഡ്മാസ്റ്റര്‍ ഷിബു പി. അലക്‌സ് സ്വാഗതവും, സെക്രട്ടറി എബി സാമുവേല്‍ നന്ദിയും അര്‍പ്പിച്ചു. മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ട്രസ്റ്റി ജോണ്‍ പി. ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബിരുദം കരസ്ഥമാക്കിയവരെ പ്രതിനിധീകരിച്ച് സാറാമ്മ ജോണ്‍സ്, ആല്‍വിന്‍ വി. ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ. മാത്യൂ ഇലഞ്ഞിക്കല്‍, ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍, സണ്ഡേസ്‌ക്കൂള്‍ ഭാരവാഹികളായ ഷെറി ജേക്കബ് കുര്യന്‍, പി.സി. ജോര്‍ജ്ജ്, സാം കുട്ടി ജോര്‍ജ്ജ്, നൈനാന്‍ ജോസഫ്, ജോജി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.Other News in this category4malayalees Recommends