കുവൈറ്റ് സിറ്റി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രവാസികള്‍ക്ക് ആതുരസേവനവുമായി പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്.
സംഘടനയുടെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍ കോണ്‍ഫാബ് കമ്പനിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി.
അബുഹലീഫ വെല്‍ഫെയര്‍ ഹാളില്‍ സംഘടിപ്പിച്ചു മെഡിക്കല്‍ ക്യാമ്പില്‍ കാര്‍ഡിയോളജി , ഡയബറ്റിക്‌സ്, ജനറല്‍ മെഡിസിന്‍, ഡെന്റല്‍, എന്നീ വിഭാഗങ്ങളില്‍ പ്രവാസികള്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി
കുവൈറ്റിലെ പ്രമുഖ ഡോക്ടര്‍മാരായ ഡോ :അബ്ദുല്‍ ഫത്താഹ്, ഡോ : യാസിര്‍ പെരിങ്ങത്തുതൊടിയില്‍, ഡോ :മുനീറ മുഹമ്മദ് കല്ലറക്കല്‍, ഡോ:ഫാത്തിമത്ത് ഫസീഹ, ഡോ :ഫാത്തിമ റിഷിന്‍,
ഡോ :സുഹ യൂനുസ് എന്നിവര്‍ ക്യാമ്പില്‍ സേവനമനുഷ്ടിച്ചു.
നഴ്‌സുമാരായ ഷൈനി നവാസ് , മിനി ഡേവിസ് , ഹസ്ബിന്‍ ഫായിസ് , ഹാരിസ് ഇസ്മയില്‍ , കമാല്‍ എന്നിവര്‍ ക്യാമ്പില്‍ മുഴുസമയ സേവനം നിര്‍വ്വഹിച്ചു.
രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.
ആസിഫ് ഖാലിദ്, ഷാനവാസ് , ഉമേഷ് എന്നിവര്‍ ഫാര്‍മസി വിഭാഗത്തിന് നേതൃത്വം നല്‍കി ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ എഴുവന്തല ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പ്രസിഡന്റ് ലായിക് അഹ്മദ് മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറര്‍ ഖലീല്‍ റഹ്മാന്‍,വൈസ് പ്രസിഡന്റുമാരായ ഷൌക്കത്ത് വളഞ്ചേരി,റഫീഖ് ബാബു, സെക്രട്ടറിമാരായ ഗിരീഷ് വയനാട് , സഫ്‌വാന്‍, അന്‍വര്‍ ഷാജി, ജവാദ് അമീര്‍ , വിവിധ യൂണിറ്റ് പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
സമാപന ചടങ്ങില്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ , നഴ്‌സിംഗ് വളണ്ടിയര്‍മാരെയും ആദരിച്ചു.
ടീം വെല്‍ഫെയര്‍ വൈസ് ക്യാപ്റ്റന്‍ അബ്ദുല്‍ വാഹിദ് നന്ദി പ്രകാശിച്ചു.